ഐ.എം.എയുടെ ക്രിസ്മസ്-പുതുവത്സരാഘോഷം ഡിസം. 13 ന്

DECEMBER 11, 2025, 5:19 AM

ഷിക്കാഗോ: വടക്കേ അമേരിക്കയിലെ പ്രവാസി സംഘടനകളിൽ ഏറെ ശ്രദ്ധേയമായ ഇല്ലിനോയി മലയാളി അസോസിയേഷൻ ഡിസംബർ 13 ന് നൈൽസിലെ മാജിക് പെപ്പർ റെസ്റ്റോറന്റിൽ (8502 W Golf Rd, Niles, IL 60714)  വച്ച് ക്രിസ്മസ്-പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നു.

വൈകിട്ട്. 7:30നാണ് ആഘോഷരാവിന് തുടക്കം കുറിയ്ക്കുന്നത്. വിഭവസമൃദ്ധമായ ഡിന്നറിനോടൊപ്പം തുടർനാളുകളിലെ കർമപരിപാടികൾ ആസൂത്രണം ചെയ്യാനും ഈ അവസരം ഉപയോഗിക്കുമെന്ന് പ്രസിഡന്റ് ജോയ് പീറ്റേഴ്‌സ് ഇണ്ടിക്കുഴി അറിയിച്ചു.

സെക്രട്ടറി പ്രജിൽ അലക്‌സാണ്ടർ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സ്റ്റീഫൻ ചൊള്ളമ്പേൽ, ഷാനി എബ്രഹാം, ലിൻസ് താന്നിച്ചുവട്ടിൽ, ജോസി കുരിശിങ്കൽ, ജോർജ് മാത്യു എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

vachakam
vachakam
vachakam

എല്ലാ ഐഎംഎ കുടുംബാംഗങ്ങളേയും ഈ ആഘോഷവേളയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി എക്‌സിക്യുട്ടീവ് അംഗങ്ങൾ അറിയിച്ചു.  

ലിൻസ് താന്നിച്ചുവട്ടിൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam