വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെ വസതിയില്‍ എഫ്ബിഐ റെയ്ഡ്. ഇന്ത്യയുമായുള്ള ബന്ധം കൈകാര്യം ചെയ്തതിലും അന്യായമായി അധിക തീരുവ ചുമത്തിയതിലും ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് ബോള്‍ട്ടന്റെ വസതിയിലെ റെയ്ഡ്.
ഇന്ത്യയ്ക്കുമേല്‍ അധികതീരുവ ഏര്‍പ്പെടുത്തിയതില്‍ ഒരു അഭിമുഖത്തിനിടെ ട്രംപിനെ 'യുക്തിരഹിതനായ പ്രസിഡന്റ്' എന്ന് ബോള്‍ട്ടണ്‍ വിശേഷിപ്പിച്ചിരുന്നു. രഹസ്യ രേഖകള്‍ കൈകാര്യം ചെയ്തത് സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എപി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ബോള്‍ട്ടനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും ഇതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇക്കാര്യത്തില്‍ ട്രംപ് ഭരണകൂടത്തില്‍നിന്ന് ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും ഉണ്ടായിട്ടില്ലെങ്കിലും, റെയ്ഡ് ആരംഭിച്ചതിനു പിന്നാലെ എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ 'ആരും നിയമത്തിന് അതീതരല്ല' എന്ന് എക്സില്‍ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്