വാഷിംഗ്ടണ്‍: ഇന്ത്യ റഷ്യന്‍ എണ്ണ മറിച്ചു വില്‍ക്കുന്നതിലൂടെ ലാഭം കൊയ്യുകയും ശതകോടികള്‍ സമ്പാദിക്കുകയും ചെയ്തതിനാലാണ് പിഴകള്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്. റഷ്യന്‍ എണ്ണ വാങ്ങിയതിന് ഇന്ത്യയ്ക്ക് മാത്രം പിഴ ഏര്‍പ്പെടുത്തുകയും ചൈനക്ക് മേല്‍ നടപടിയൊന്നും എടുക്കാത്തതിനെയും കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഉക്രെയ്‌നിലെ യുദ്ധകാലത്തും അതിനുശേഷവും റഷ്യന്‍ എണ്ണ വില്‍പ്പനയിലൂടെ ഇന്ത്യ വലിയ ലാഭം നേടിയെന്ന് അദ്ദേഹം സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങലിന് ചൈനയെ ശിക്ഷിക്കേണ്ടതില്ലെന്ന ട്രംപിന്റെ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ടാണ് ഉന്നത യുഎസ് ഉദ്യോഗസ്ഥന്റെ പരാമര്‍ശം.
'ഉക്രെയ്ന്‍ അധിനിവേശത്തിന് മുമ്പ്, ചൈനയുടെ എണ്ണയുടെ 13 ശതമാനം റഷ്യയില്‍ നിന്നാണ് വന്നത്. ഇപ്പോള്‍ ഇത് 16 ശതമാനമാണ്, അതിനാല്‍ ചൈന എണ്ണ വാങ്ങല്‍ വൈവിധ്യവല്‍ക്കരിച്ചിട്ടുണ്ട്,' ബെസെന്റ് പറഞ്ഞു. യുദ്ധത്തിന് മുന്‍പ് റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഒരു ശതമാനത്തില്‍ താഴെ മാത്രമായിരുന്നെന്നും ഇപ്പോള്‍ അത് 42 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നും യുഎസ് ട്രഷറി സെക്രട്ടറി പറഞ്ഞു.
'ഇന്ത്യ ലാഭം കൊയ്യുകയാണ്, അവര്‍ വീണ്ടും വില്‍ക്കുകയാണ്... ഇന്ത്യയിലെ ഏറ്റവും സമ്പന്ന കുടുംബങ്ങളില്‍ ചിലര്‍ 16 ബില്യണ്‍ അധിക ലാഭം നേടി,' ബെസെന്റ് പറഞ്ഞു. വിലകുറഞ്ഞ എണ്ണ വാങ്ങി വീണ്ടും വില്‍ക്കുന്ന ഇന്ത്യന്‍ നടപടി അസ്വീകാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്