ഐ.പി.സി കുവൈറ്റ് വാർഷിക കൺവെൻഷൻ 2025 സെപ്തംബർ 9 മുതൽ

AUGUST 8, 2025, 8:44 AM

ഒക്ലഹോമ/കുവൈറ്റ്: ഇന്ത്യ പെന്തകോസ്ത് ദൈവസഭ കുവൈറ്റ് (ഐ.പി.സി കുവൈറ്റ്) വാർഷിക കൺവെൻഷൻ 2025 സെപ്തംബർ 9 ചൊവ്വാഴ്ച്ച മുതൽ സെപ്തംബർ 12 വെള്ളിയാഴ്ച്ച വരെ കുവൈറ്റ് സിറ്റി നാഷണൽ ഇവാൻജെലിക്കൽ ചർച്ച് (എൻ.ഇ.സി.കെ) കോമ്പൗണ്ടിലെ ചർച്ച് & പാരിഷ് ഹാളിൽ വച്ച് എല്ലാ ദിവസവും വൈകിട്ട് 7 മണി മുതൽ 9.30 മണി വരെ നടക്കും.

സുപ്രസിദ്ധ സുവിശേഷ/കൺവെൻഷൻ/റ്റി.വി. പ്രഭാഷകനും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനും, അമേരിക്കയിലെ ഒക്കലഹോമ പട്ടണത്തിലുള്ള ഹെബ്രോൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ സഭാ ശുശ്രൂഷകനുമായ പ്രിയ കർത്തൃദാസൻ പാസ്റ്റർ ഷിബു തോമസ് (യു.എസ്.എ) ഈ ദിവസങ്ങളിൽ ദൈവവചനത്തിൽ നിന്നും പ്രസംഗിക്കും.

സുപ്രസിദ്ധ പ്രയ്‌സ് & വർഷിപ്പ് ലീഡർ ഇവാൻജെലിസ്റ്റ് ബ്രദർ ജിസൻ ആന്റണി ഇന്ത്യ പെന്തകോസ്ത് ദൈവസഭ കുവൈറ്റ് (ഐ.പി.സി കുവൈറ്റ്) ക്വയറിനൊപ്പം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഇന്ത്യ പെന്തകോസ്ത് ദൈവസഭ കുവൈറ്റ് (ഐ.പി.സി. കുവൈറ്റ്) സഭാ ശുശ്രൂഷകൻ പ്രിയ കർത്തൃദാസൻ പാസ്റ്റർ ബെൻസൻ തോമസ് മീറ്റിംഗുകൾക്ക് നേതൃത്വം നൽകും.

vachakam
vachakam
vachakam

കുവൈറ്റിലുള്ള എല്ലാ പ്രിയ ദൈവമക്കളെയും ഈ ആത്മീയ സംഗമത്തിലേക്ക് ദൈവ നാമത്തിൽ സ്‌നേഹത്തോടെ ക്ഷണിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു. 

കൂടുതൽ വിവരങ്ങൾക്ക് : +965 9786 9964/+965 9777 5648

അനിൽ ജോയ് തോമസ്

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam