ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2025 - 26 വർഷത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ജൂബി വള്ളിക്കളം പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ്. ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഇതുവരെയുള്ള 31 പ്രസിഡന്റുമാരിൽ മൂന്ന് വനിതാ പ്രസിഡന്റുമാർ ഉണ്ടായിട്ടുണ്ടെങ്കിലും അവർക്ക് തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നിട്ടില്ല.
അസോസിയേഷന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് വനിതാ പ്രസിഡന്റ് സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇത് വനിതകൾക്ക് ഒരു പ്രചോദനമാണ്. 25 വർഷത്തോളമായി ഷിക്കാഗോ മലയാളി അസോസിയേഷനിലെ ഒരു സജീവ സാന്നിധ്യമായ ജൂബി വള്ളിക്കളം, അസോസിയേഷന്റെ ബോർഡ് മെമ്പറായും വിമൻസ് ഫോറം ചെയർപേഴ്സണായും പല പരിപാടികളിലും കോർഡിനേറ്ററായും കഴിവ് തെളിയിച്ചിട്ടുണ്ട്. ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ കോ -കൺവീനർ ആയിരുന്നുകൊണ്ട് അതിൽ തന്റെ സജീവ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
മാത്രമല്ല, ഫോമയുടെ നാഷണൽ വിമൻസ് ഫോറം വൈസ് ചെയർപേഴ്സൺ, ജൂനിയർ അഫയേഴ്സ് കമ്മിറ്റി ചെയർ എന്നീ നിലകളിലും പ്രവർത്തിച്ച് വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. ആ സമയത്ത് കോർഡിനേറ്റ് ചെയ്ത 'മയൂഖം' എന്ന ഫാഷൻ കോമ്പറ്റീഷൻ ഏവരുടേയും പ്രശംസ ഏറ്റുവാങ്ങുകയുണ്ടായി. അതുപോലെ നഴ്സസ് അസോസിയേഷന്റെ സെക്രട്ടറി, വൈസ് പ്രസിഡന്റ്, സീറോ മലബാർ കൾച്ചറൽ അക്കാഡമി, മലയാളം സ്കൂൾ എന്നിങ്ങനെ നിരവധി മേഖലകളിൽ പ്രവർത്തിച്ച് കഴിവ് തെളിയിച്ചതിനു ശേഷമാണ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മുന്നോട്ട് വന്നിരിക്കുന്നത്.
നേതൃത്വപാടവവും, കറപുരളാത്ത കൈകളും, ആത്മാർത്ഥതയും സത്യസന്ധതയും കൈമുതലായുള്ള ജൂബി വള്ളിക്കളം പ്രസിഡന്റ് സ്ഥാനാർത്ഥിയായി വന്നിരിക്കുന്നത് അസോസിയേഷന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അനിവാര്യമാണ്.
ഷിക്കാഗോ മലയാളി അസോസിഷേൻ അംഗങ്ങളിൽ പലരുടേയും നിലവിലുള്ള ഫോൺ നമ്പറുകൾ ലഭ്യമല്ലാത്തതിനാൽ നേരിട്ട് വോട്ട് ചോദിക്കുവാൻ സാധിച്ചിട്ടില്ലാത്തതുകൊണ്ട് ഇതൊരു അഭ്യർത്ഥനയായി കരുതി ആഗസ്റ്റ് 24ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി വോട്ട് ചെയ്ത് വിജയിപ്പിക്കണേയെന്ന് അഭ്യർത്ഥിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്