ലാനയുടെ 'എന്റെ എഴുത്തുവഴികൾ' പരമ്പര നമ്പിമഠത്തിന്റെ കവിതകൾ ചർച്ച ചെയ്യും

AUGUST 26, 2025, 11:42 AM

ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)യുടെ 2024 -25 വർഷത്തിൽ സംഘടിപ്പിച്ചു വരുന്ന 'എന്റെ എഴുത്തുവഴികൾ' എന്ന എഴുത്തുകാരുടെ എഴുത്തനുഭവങ്ങൾ പങ്കുവയ്ക്കുന്ന പരമ്പരയിൽ ലനയുടെ മുൻ പ്രസിഡന്റും അമേരിക്കയിലെ പ്രശസ്ത കവിയുമായ ജോസഫ് നമ്പിമഠത്തിന്റെ കവിതകൾ ചർച്ച ചെയ്യും. പ്രശസ്ത എഴുത്തുകാരി ഡോ. പ്രമീളാദേവി നമ്പിമഠം കവിതകളെ സദസിന് പരിചയപ്പെടുത്തും. പ്രശസ്ത എഴുത്തുകാരായ നാലപ്പാടം പത്മനാഭൻ, ടി.ജി. വിജയകുമാർ എന്നിവർ കവിതകളെ വിലയിരുത്തി സംസാരിക്കും. ലാന വൈസ് പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ നമ്പിമഠത്തിന്റെ കവിത ആലപിക്കും. ലാന പ്രോഗ്രാം കമ്മിറ്റി ചെയർ ജേക്കബ് ജോൺ തെരഞ്ഞെടുത്ത ചില നമ്പിമഠം കവിതകളെ ആസ്പദമാക്കി അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ പ്രതിപാദിക്കും.

പങ്കെടുക്കുന്ന എഴുത്തുകാർ അവരുടെ രചനകളെക്കുറിച്ചും, രചനാനുഭവങ്ങളെക്കുറിച്ചും, രചനക്ക് കാരണമായ പ്രചോദനങ്ങളെക്കുറിച്ചുമെല്ലാം പ്രതിപാദിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന പരിപാടിയാണ് 'എന്റെ എഴുത്തുവഴികൾ' . ആഗസ്റ്റ് 29 വെള്ളിയാഴ്ച്ച വൈകീട്ട് (8 PM CST/9PM EST/6PM PST) സൂമിലൂടെ ആണ് പരിപാടി നടക്കുക.


vachakam
vachakam
vachakam

തുടർന്ന് സൂമിലൂടെ പങ്കെടുക്കുന്നവർക്ക് ചർച്ചയിൽ പങ്കെടുക്കാൻ അവസരം ഒരുക്കും. 'എന്റെ എഴുത്തുവഴികൾ' എന്ന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന സൂം ലിങ്ക് വഴി ഈ വെള്ളിയാഴ്ച്ച പങ്കുചേരാവുന്നതണ്. എല്ലാ സാഹിത്യാസ്വാദകർക്കും സ്വാഗതം!!

Zoom Meeting Link: https://us02web.zoom.us/j/86889465916

Zoom Meeting ID: 868 8946 5916

vachakam
vachakam
vachakam

(റിപ്പോർട്ട് തയ്യാറാക്കിയത്: അമ്പഴയ്ക്കാട്ട് ശങ്കരൻ)

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam