ഡാളസ്സിൽ വൻ മയക്കുമരുന്നു വേട്ട, ഒരാൾ പിടിയിൽ

AUGUST 14, 2025, 1:21 AM

ഡാളസ്: രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ ഏകദേശം 400 പൗണ്ട് (ഏകദേശം 180 കിലോഗ്രാം) മരിജുവാന ഡാളസ് പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 47 വയസ്സുകാരനായ സെൻകി ലിൻ എന്നയാളെ അറസ്റ്റ് ചെയ്തു.

ഡാളസ് പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻസ് ഡിവിഷന് ലഭിച്ച വിവരമനുസരിച്ച്, 4300 ബ്ലോക്ക് ഓഫ് കമ്മ്യൂണിക്കേഷൻസ് ഡ്രൈവിലെ ഒരു സ്റ്റോറേജ് കേന്ദ്രത്തിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയും 50നും 2,000നും ഇടയിൽ പൗണ്ട് മരിജുവാന കൈവശം വെച്ചതിന് രണ്ടാംഡിഗ്രി ഫെലണിയായി ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തു. അറസ്റ്റിന് ശേഷം ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതായി പോലീസ് അറിയിച്ചു.

vachakam
vachakam
vachakam

നഗരത്തിൽ നിന്ന് ഇത്രയധികം മയക്കുമരുന്ന് പിടിച്ചെടുത്തത് വലിയ വിജയമാണെന്ന് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻസ് ഡിവിഷൻ കമാൻഡർ മേജർ യാൻസി നെൽസൺ പറഞ്ഞു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam