ടെക്സസ്: മൂന്ന് വയസ്സുകാരനായ മകനെ അപ്പാർട്ട്മെന്റിൽ തനിച്ചാക്കി സുഹൃത്തിനൊപ്പം മദ്യപിക്കാൻ പോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ടെക്സസ് സ്വദേശിയായ ജസ്റ്റിസ് ലീ മോൺസിബൈസ് ആണ് പിടിയിലായത്. തനിക്ക് മാനസികമായി ഒരു മാറ്റം ആവശ്യമായിരുന്നുവെന്നും അതിനാലാണ് പുറത്തുപോയതെന്നും ഇവർ പോലീസിനോട് പറഞ്ഞു.
അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ ഗോവണിപ്പടിയിൽ മുഷിഞ്ഞ ഡയപ്പറുമായി ഒറ്റയ്ക്കിരുന്ന കുട്ടിയെ അയൽക്കാരാണ് കണ്ടെത്തിയത്. ഉടൻ തന്നെ അവർ പോലീസിനെ വിവരമറിയിച്ചു.
പോലീസ് എത്തിയപ്പോൾ അപ്പാർട്ട്മെന്റിന്റെ വാതിൽ പൂട്ടാത്ത നിലയിലായിരുന്നു. അകത്ത് ആരും ഉണ്ടായിരുന്നില്ല. ഏകദേശം 40 മിനിറ്റിനുശേഷമാണ് അമ്മ വീട്ടിലെത്തിയത്. കുട്ടിയെ ഒരു ബന്ധുവിനെ ഏൽപ്പിച്ചാണ് പോയതെന്നായിരുന്നു യുവതി ആദ്യം പറഞ്ഞത്. എന്നാൽ അന്വേഷണത്തിൽ ഈ ബന്ധു വർഷങ്ങളായി അവിടെ വന്നിട്ടില്ലെന്ന് പോലീസ് കണ്ടെത്തി.
പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ, താൻ സുഹൃത്തിനൊപ്പം ബാറുകളിൽ പോയതാണെന്നും കുട്ടിയെ തനിച്ചാക്കിയതാണെന്നും യുവതി സമ്മതിച്ചു. കുട്ടിക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. കുട്ടിയെ ഉപേക്ഷിച്ചു പോയ കുറ്റത്തിന് അറസ്റ്റ് ചെയ്ത യുവതിയെ 5,000 ഡോളറിന്റെ ബോണ്ടിൽ പിന്നീട് വിട്ടയച്ചു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

രഹസ്യ സൈനിക പേറ്റന്റ് ഉടമയായ അമേരിക്കൻ റോക്കറ്റ് ശാസ്ത്രജ്ഞയെ കാണാതായി; ദുരൂഹതയേറി ശാസ്ത്രലോകം
ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്ന് ഉറപ്പ് നൽകണം; സമാധാന ചർച്ചകളിൽ കടുത്ത ഉപാധിയുമായി ഡൊണാൾഡ്
ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ കടുത്ത സൈനിക നീക്കം; ബാക്കപ്പ് പ്ലാൻ വ്യക്തമാക്കി ഡൊണാൾഡ്
ഹോർമുസ് കടലിടുക്ക് അടച്ചിടാൻ അനുവദിക്കില്ല: ഇറാനെതിരെ ആഞ്ഞടിച്ച് വൈറ്റ് ഹൗസ്