എഡ്മന്റൺ: ഷെർവുഡ് പാർക്ക് -ഫോർട്ട് സാസ്കാച്ചവൻ മണ്ഡലം എം.പി. ഗാർനെറ്റ് ജെന്യൂസ് എഡ്മന്റണിലെ സെന്റ് ജേക്കബ്സ് സുറിയാനി ഓർത്തഡോക്സ് ദേവാലയം സന്ദർശിച്ച് യുവജനങ്ങളുമായി സംവാദം നടത്തി. 'Building Your Future' എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കാനഡയിലെ സമകാലിക സാഹചര്യങ്ങളും തൊഴിൽ -ഭാവി സാധ്യതകളും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ യുവജനങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് എം.പി. മറുപടികൾ നൽകി.
സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങളിലൂടെയുണ്ടാകുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിച്ച എം.പി., രാജ്യത്തിന്റെ ഭാവി നിർണയത്തിൽ യുവജനങ്ങളുടെ പങ്ക് നിർണായകമാണെന്ന് വ്യക്തമാക്കി. യുവാക്കൾക്ക് നേതൃത്വം ഏറ്റെടുക്കാനും സമൂഹമാറ്റങ്ങൾക്ക് നേതൃത്വം നൽകാനും കഴിയേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടവക വികാരി ഫാ. തോമസ് പൂതിയോട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ പള്ളി സെക്രട്ടറി ജോർജി ചെറിയാൻ സ്വാഗതപ്രസംഗം നിർവഹിച്ചു, MGSOSA യൂത്ത് സ്പിരിച്ചുവൽ അഡ്വൈസർ ഡോ. ജോബിൻ ചാക്കോ സംവാദ സെഷൻ മോഡറേറ്റ് ചെയ്തു. പള്ളി വൈസ് പ്രസിഡന്റ് ഷാജി ചെറിയാൻ, ട്രഷറർ ജിമ്മി എബ്രഹാം, സുറിയാനി ഓർത്തഡോക്സ് സഭ കാനഡ കൗൺസിൽ അംഗം എബി നെല്ലിക്കൽ എന്നിവർ ചേർന്ന് എം.പി.ക്ക് ദേവാലയത്തിന്റെ ഉപഹാരം സമർപ്പിച്ചു. യൂത്ത് അസോസിയേഷൻ സെക്രട്ടറി മെറിൻ ഷിജോ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
ഇടവകാംഗങ്ങളും യുവജനങ്ങളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ജെഫ്രി എപ്സ്റ്റീനുമായി ബന്ധമില്ല: വൈറ്റ് ഹൗസിൽ അസാധാരണ പ്രസ്താവനയുമായി മെലാനിയ ട്രംപ്
ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയ്ക്ക് ഉടൻ ഉറപ്പ് നൽകണം: സഖ്യകക്ഷികൾക്ക് ട്രംപിന്റെ അന്ത്യശാസനമെന്ന് മാർക്ക്
ട്രംപിന്റെ യുദ്ധാധികാരത്തിന് കടിഞ്ഞാണിടാനുള്ള നീക്കം തടഞ്ഞ് റിപ്പബ്ലിക്കൻ പാർട്ടി; ഇറാൻ വിഷയത്തിൽ പ്രസിഡന്റിന്
ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയ്ക്ക് നാറ്റോ പിന്തുണ വേണം: സഖ്യകക്ഷികൾക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ