ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ): ബോണവെഞ്ചർ ഡ്രൈവിലുള്ള ഒരു വീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകവും ആത്മഹത്യയുമാകാമെന്ന് സംശയിക്കുന്നതായി ഹാരിസ് കൗണ്ടി പിഡി 4 കോൺസ്റ്റബിൾ ഓഫീസ് വ്യാഴാഴ്ച രാവിലെ സ്ഥിരീകരിച്ചു.
സമീപത്ത് താമസിക്കുന്ന ഭർത്താവിന്റെ പിതാവാണ് ദമ്പതികളുടെ മൃതദേഹങ്ങൾ ആദ്യം കണ്ടത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന മൂന്ന് കുട്ടികൾക്ക് (16, 11, 8 വയസ്സുകൾ) പരിക്കുകളൊന്നും ഏറ്റിട്ടില്ല.
പ്രാഥമിക വിവരങ്ങൾ പ്രകാരം, ദമ്പതികളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തിന് മുമ്പ് ഇവർക്കിടയിൽ ചില കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. കുട്ടികളെ ബന്ധുക്കളുടെ സംരക്ഷണത്തിലാക്കി. ഹാരിസ് കൗണ്ടി ഷെറിഫ് ഓഫീസ് അന്വേഷണം ആരംഭിച്ചു.
ഹെൽപ്പ് ലൈനുകൾ: ഹൂസ്റ്റൺ ഏരിയ വനിതാ സെന്റർ: 713-528-2121, നാഷണൽ ഡൊമസ്റ്റിക് വയലൻസ് ഹോട്ട്ലൈൻ: 1-800-799-7233.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇന്ത്യക്കാർ 'പുതിയ എണ്ണയും കൽക്കരിയുമാണ്'; അമേരിക്കയെ തിരുത്തി കുടിയേറ്റ വിദഗ്ധൻ; എച്ച്-1ബി വിസയിലെ
ട്രംപിന്റെ നരകം കാണിക്കുമെന്ന അന്ത്യശാസനം പുല്ലുപോലെ തള്ളി ഇറാൻ; വെടിനിർത്തലില്ലെന്ന് പ്രഖ്യാപനം; ഹോർമുസ്
ചരിത്രം കുറിച്ച് ആർട്ടെമിസ് ദൗത്യം; ചന്ദ്രനിലെത്തി നാസയുടെ യാത്രികർ; ഭൂമിയിൽ നിന്നുള്ള ദൂരത്തിൽ
ഇറാന്റെ എണ്ണക്കണ്ണായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള അമേരിക്കൻ കരസേനാ നീക്കത്തിന്റെ പ്ലാൻ പുറത്ത്