വാഷിങ്ടന്‍: റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന വിഷയത്തില്‍ ഇന്ത്യയ്ക്കു മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് മുന്‍ അംബാസഡര്‍ നിക്കി ഹേലി. ഇന്ത്യ വിഷയത്തെ ഗൗരവമായി കാണണമെന്നും എത്രയും വേഗം യുഎസുമായുള്ള പ്രശ്‌നം പരിഹരിക്കണമെന്നും നിക്കി മുന്നറിയിപ്പ് നല്‍കി.
ട്രംപ് ഭരണകൂടം ഇന്ത്യയ്‌ക്കെതിരെ നടത്തുന്ന തീരുവ യുദ്ധത്തില്‍ യുഎസിനു മുന്നറിയിപ്പുമായി നിക്കി ഹേലി രംഗത്തെത്തിയിരുന്നു. യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം തകര്‍ച്ചയുടെ ഘട്ടത്തിലാണെന്നും ആഗോള ശക്തിയാകാന്‍ ആഗ്രഹിക്കുന്ന ചൈനയെ നിയന്ത്രിക്കണമെങ്കില്‍ ഇന്ത്യയുമായി ബന്ധം പുനഃസ്ഥാപിക്കണമെന്നുമായിരുന്നു നിക്കി പറഞ്ഞത്.
''ലോകത്തിലെ ഏറ്റവും വലിയ രണ്ടു ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള പതിറ്റാണ്ടുകള്‍ നീണ്ട സൗഹൃദം നിലവിലെ സാഹചര്യത്തെ മറികടക്കാന്‍ ശക്തമായ അടിത്തറ നല്‍കുന്നതാണ്. വ്യാപാര അഭിപ്രായവ്യത്യാസങ്ങളും റഷ്യന്‍ എണ്ണ ഇറക്കുമതിയും പോലുള്ള വിഷയങ്ങളും പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച ആവശ്യമാണ്.'' നിക്കി എക്സില്‍ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്