നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സുവിശേഷ സേവികാസംഘം ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു

DECEMBER 12, 2025, 10:15 AM

ന്യൂയോർക്ക്: മാർ തോമാ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനം സുവിശേഷ സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്മസ് ആഘോഷ പരിപാടികൾ വ്യാഴാഴ്ച ഓൺലൈനിൽ സംഘടിപ്പിച്ചു. 'വിളങ്ങിൻ പൊൻതാരം' എന്ന് പേരിട്ടിരിക്കുന്ന ഈ  ആഘോഷം കരോളുകളും സ്‌കിറ്റുകളും ഉൾപ്പെടുത്തിയാണ് സംഘടിപ്പിച്ചത്.

ഭദ്രാസന അധ്യക്ഷൻ റൈറ്റ്. റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ ക്രിസ്മസ് സന്ദേശം നൽകി പ്രാരംഭ പ്രാർത്ഥന ഭദ്രാസന സെക്രട്ടറി റവ ജോയൽ സാമുവേൽ തോമസ് നിർവഹിച്ചു. മിസ്സിസ്. നോബി ബൈജു സ്വാഗതം ആശംസിച്ചു. റവ. ഷെറിൻ ടോം മാത്യൂസ് ആമുഖ പ്രസംഗം നടത്തി. ഭദ്രാസന കൗൺസിൽ അംഗം  സുമ ചാക്കോ നിശ്ച്യയിക്കപെട്ട പാഠഭാഗം വായിച്ചു


vachakam
vachakam
vachakam

ട്രിനിറ്റി മാർത്തോമാ ചർച് കാനഡ, ഒർലാണ്ടോ മാർത്തോമാ ചർച് ഫ്‌ളോറിഡ, സെന്റ് തോമസ് മാർത്തോമാ ചർച്  ഇന്ത്യാനപോലീസ്, സൗത്ത് റീജിയൻ മാർത്തോമാ ചർച്, മാർത്തോമാ ചർച്ച ഓഫ് ഡാളസ് (ഫാർമേഴ്‌സ് ബ്രാഞ്ച്), ലോസ് ആഞ്ചലസ് മാർത്തോമാ ചർച്, നോർത്ത് ഈസ്റ്റ്, സൗത്തവെസ്റ്റ് റീജിയനുകൾ സംഘടിപ്പിച്ച ക്രിസ്മസ് ഗാനങ്ങളും, കാർമൽ മാർത്തോമാ ചർച്, ഇമ്മാനുവേൽ മാർത്തോമാ ചർച് ഓഫ് ഹൂസ്റ്റണും അവതരിപ്പിച്ച സ്‌കിറ്റുകളും അതിമനോഹരമായിരുന്നു.

'വിളങ്ങിൻ പൊൻതാരം' ആഘോഷം വിജയിപ്പികുന്നതിന് പങ്കുചേർന്ന എല്ലാവർക്കും ഭദ്രാസന സുവിശേഷ സേവികാസംഘം സെക്രട്ടറി മേഴ്‌സി തോമസ് നന്ദി പറഞ്ഞു. സേവികാസംഘം ഭാരവാഹികളായ റവ. ഷെറിൻ ടോം മാത്യൂസ്, മിസ്സിസ്. നോബി ബൈജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


vachakam
vachakam
vachakam

റീനി മാത്യു (മാർത്തോമാ ചർച്ച ഓഫ് ഡാളസ്, ഫാർമേഴ്‌സ് ബ്രാഞ്ച്) എംസി ആയിരുന്നു. ഭദ്രാസന സുവിശേഷ സേവികാസംഘം സെക്രട്ടറി മേഴ്‌സി തോമസ് നന്ദി പറഞ്ഞു. റവ സുകു ഫിലിപ്പ് മാത്യു അച്ചന്റെ പ്രാർഥനക്കും ഷെറിൻ അച്ചന്റെ ആശീർവാദത്തിനുശേഷം ക്രിസ്മസ് ആഘോഷം സമാപിച്ചു.

പി.പി.ചെറിയാൻ

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam