കാനഡ: പുരുഷനെന്നും സ്ത്രീയെന്നും രണ്ട് ലിംഗങ്ങൾ മാത്രമേയുള്ളൂ എന്ന വിശ്വാസം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച മുൻ സ്‌കൂൾ ബോർഡ് ട്രസ്റ്റി ബാരി ന്യൂഫെൽഡിന് കനേഡിയൻ കോടതി 7.5 ലക്ഷം ഡോളർ (ഏകദേശം 6.2 കോടി രൂപ) പിഴ ചുമത്തി. ബ്രിട്ടീഷ് കൊളംബിയ ഹ്യൂമൻ റൈറ്റ്‌സ് ട്രൈബ്യൂണലാണ് ഈ വിധി പുറപ്പെടുവിച്ചത്.
ചില്ലിവാക്ക് സ്‌കൂൾ ഡിസ്ട്രിക്റ്റിലെ എൽജിബിടിക്യു വിഭാഗത്തിൽപ്പെട്ട അധ്യാപകരെയും ജീവനക്കാരെയും അപമാനിച്ചു എന്നാരോപിച്ചാണ് ഈ വൻതുക പിഴ വിധിച്ചത്.
ന്യൂഫെൽഡിൽ നിന്ന് ഈടാക്കുന്ന ഈ തുക, അദ്ദേഹത്തിന്റെ പരാമർശങ്ങൾ മൂലം ആത്മാഭിമാനത്തിന് ക്ഷതമേറ്റ ജീവനക്കാർക്ക് നഷ്ടപരിഹാരമായി നൽകും.
സ്‌കൂളുകളിൽ ലിംഗമാറ്റത്തെക്കുറിച്ചും മറ്റും പഠിപ്പിക്കുന്നത് കുട്ടികളോടുള്ള ക്രൂരതയാണെന്നും പരമ്പരാഗത കുടുംബ മൂല്യങ്ങളാണ് താൻ ഉയർത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2017 മുതൽ 2022 വരെയുള്ള കാലയളവിൽ അവിടുത്തെ സ്‌കൂളുകളിൽ ജോലി ചെയ്തിരുന്ന എൽജിബിടി വിഭാഗക്കാരായ ഏകദേശം 45 മുതൽ 163 വരെ ജീവനക്കാർക്ക് ഈ തുക വീതിച്ചു നൽകാനാണ് ട്രൈബ്യൂണൽ നിർദ്ദേശിച്ചിരിക്കുന്നത്.
കുട്ടികൾക്ക് ലിംഗമാറ്റത്തിന് അനുമതി നൽകുന്നത് ശരിയല്ലെന്നും അധ്യാപകർ വിദ്യാർത്ഥികളെ ആൺകുട്ടികൾ, പെൺകുട്ടികൾ എന്ന് വിളിക്കുന്ന രീതി തുടരണമെന്നും അദ്ദേഹം വാദിച്ചിരുന്നു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
