ഒറിഗൺ: ഒറിഗണിൽ സെമിട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നവവധൂവരന്മാർ ഉൾപ്പെടെ രണ്ടുപേർ മരിച്ച സംഭവത്തിൽ ഇന്ത്യൻ പൗരനായ ട്രെയിലർ ഡ്രൈവർ രാജിന്ദർ കുമാർ (32) അറസ്റ്റിലായി.
നവംബർ 24ന് രാത്രി ട്രക്ക് നിയന്ത്രണം വിട്ട് റോഡിൽ കുറുകെ കിടന്നതിനെ തുടർന്ന് എതിരെ വന്ന കാർ ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന വില്യം മൈക്ക കാർട്ടർ (25), ജെനിഫർ ലിൻ ലോവർ (24) എന്നിവരാണ് മരിച്ചത്.
കുമാറിനെതിരെ ക്രിമിനൽ നെഗ്ലിജന്റ് ഹോമിസൈഡ് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി.
രാജിന്ദർ കുമാർ 2022ൽ അനധികൃതമായി യുഎസിൽ പ്രവേശിച്ചയാളാണെന്ന് യു.എസ്. ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു. ഇയാളെ വിട്ടയച്ചാൽ കസ്റ്റഡിയിലെടുക്കാനായി ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഡിറ്റൈനർ നൽകിയിട്ടുണ്ട്.
പി.പി.ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ ന്യൂ ജേഴ്സി ഓഫീസ് ഉദ്ഘാടനം ചെയ്തു
വെടിനിർത്തൽ ലംഘിച്ചാൽ വിനാശകരമായ യുദ്ധം: ഇറാന് അവസാന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
നാറ്റോ രാജ്യങ്ങളിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കാൻ ട്രംപ് ഒരുങ്ങുന്നു: പിന്തുണയ്ക്കാത്തവർക്ക് കനത്ത
യുട്ടായിൽ മീസെൽസ് പടരുന്നു: വാക്സിൻ എടുക്കാത്തവർക്ക് ഭീഷണി