പാസ്റ്റർ എബ്രഹാം സാമുവേൽ സുവിശേഷകർക്ക് മാതൃക : സെനറ്റർ പിക്കോസി

AUGUST 24, 2025, 4:27 AM

ഫിലാഡൽഫിയ: ജനങ്ങളെ ക്രിസ്തുവിലേക്ക് നയിക്കാൻ ത്യാഗവും സമർപ്പണവും മുഖമുദ്രയാക്കിയ പാസ്റ്റർ എബ്രഹാം സാമുവേലിന്റെ ജീവിതം സുവിശേഷകർക്ക് മാതൃകയാണെന്ന് പെൻസിൽവേനിയ സെനറ്റർ ജോ പിക്കോസി.

അമേരിക്കയിലെ ആദ്യ മലയാളി സഭയായ ന്യൂയോർക്ക് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലിയുടെ പ്രാരംഭ പ്രവർത്തകനും ന്യൂയോർക്ക് പെന്തകോസ്തൽ അസംബ്ലിയുടെ സ്ഥാപകനുമായ പാസ്റ്റർ എബ്രഹാം സാമുവേലിന്റെ 90-ാമത് ജന്മദിന പരിപാടിയിൽ പുരസ്‌കാരം നൽകി ആദരിച്ചു സംസാരിക്കുകയായിരുന്നു സെനറ്റർ.

അധ്യക്ഷത വഹിച്ച ഐ.പി.സി. അരുണാചൽ പ്രദേശ് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഡോ. ആൽവിൻ ഡേവിഡ്, പാസ്റ്റർ എബ്രഹാം സാമൂവേലിന്റെ സഭാ പ്രവർത്തനങ്ങൾ അനുസ്മരിച്ചു.
ആത്മ നിറവോടെയുള്ള ആത്മീക ശുശ്രുഷകളിലൂടെ, കുടുംബങ്ങളുടെ ആത്മീക ഉന്നമനത്തിനു സഹായിച്ച പാസ്റ്റർ എബ്രഹാം സാമുവേൽ തന്റെ ജീവിതം തന്നെ സന്ദേശമാക്കിയെന്ന് ഐ.പി.സി. ജനറൽ പ്രെസ്ബിറ്റർ പാസ്റ്റർ. വർഗീസ് മത്തായി മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു.

vachakam
vachakam
vachakam

പാസ്റ്റർമാരായ തോമസ് എബ്രഹാം, ചെറിയാൻ പി. ചെറിയാൻ, ബേബി ഡാനിയേൽ, ജോസഫ് മാത്യു, പി.സി. ചാണ്ടി, ജോൺ തോമസ്, രഞ്ജൻ ഫിലിപ്പ്, സണ്ണി മാത്യു, സാമൂവേൽ അലക്‌സാണ്ടർ, ജോർജ് കോശി, ജെയിംസ് എബ്രഹാം, ഡോ. കോശി വൈദ്യൻ ഏന്നിവരും മാതൃു സക്കറിയ, ജോർജ്കുട്ടി ഡാനിയേൽ, ബെൻജമിൻ തോമസ്, ജോൺ ചെറിയാൻ, മാതൃു പെരുമാൾ, അനിഷ വർഗീസ്, ശലോമി ചാണ്ടി, ഷിനു വർഗീസ്, സൂസമ്മ ഏബ്രഹാം എന്നിവരുംആശംസാ പ്രസംഗങ്ങൾ നടത്തി.

സ്റ്റാൻലി ജോർജ് സ്വാഗതവും, സജി തട്ടയിൽ കൃതജ്ഞതയും പറഞ്ഞു.

സിബിൻ മുല്ലപ്പള്ളി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam