വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡിസിക്ക് ശേഷം ഷിക്കാഗോ നഗരത്തിലും ക്രമസമാധാന പാലനത്തിന് യുഎസ് സൈന്യത്തെ വിന്യസിക്കാനുള്ള പദ്ധതി പെന്റഗണ്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബര്‍ മാസത്തോടെ നാഷണല്‍ ഗാര്‍ഡിലെ കുറഞ്ഞത് ആയിരം അംഗങ്ങളെയെങ്കിലും ഷിക്കാഗോയില്‍ അണിനിരത്തുന്നത് പെന്റഗണ്‍ പരിഗണിക്കുന്നുണ്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശ പ്രകാരമാണ് നീക്കം.
കുറ്റകൃത്യങ്ങള്‍ക്കെതിരെയും ഭവനരഹിതര്ക്കെതിരെയും രേഖകളില്ലാത്ത കുടിയേറ്റത്തിനെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. 'ചിക്കാഗോ ഒരു പ്രശ്നമാണ്. അടുത്തതായി ഞങ്ങള്‍ അത് ശരിയാക്കും,' ട്രംപ് വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഡെമോക്രാറ്റിക് രാഷ്ട്രീയക്കാര്‍ ഭരിക്കുന്ന നഗരങ്ങളില്‍ ആക്രമണം തുടരുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി.
ഇതിനിടെ ട്രംപ് സര്‍ക്കാരില്‍ നിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് ഷിക്കാഗോ ഉള്‍പ്പെടുന്ന ഇല്ലിനോയിസിലെ ഡെമോക്രാറ്റിക് ഗവര്‍ണര്‍ ജെ ബി പ്രിറ്റ്സ്കര്‍ പ്രസ്താവനയില്‍ ആരോപിച്ചു. നാഷണല്‍ ഗാര്ഡ്സിനെയോ മറ്റ് സൈനിക വിഭാഗത്തെയോ വിന്യാസിക്കേണ്ട അടിയന്തര സാഹചര്യവും നഗരത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഡൊണാള്‍ഡ് ട്രംപ് ഒരു പ്രതിസന്ധി സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. യൂണിഫോമില്‍ സേവനമനുഷ്ഠിക്കുന്ന അമേരിക്കക്കാരെ രാഷ്ട്രീയവല്‍ക്കരിക്കുകയും തൊഴിലാളി കുടുംബങ്ങള്‍ക്ക് വരുത്തുന്ന വേദനയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ തന്റെ അധികാരം ദുരുപയോഗം ചെയ്യുന്നത് തുടരുകയും ചെയ്യുന്നു,' പ്രിറ്റ്സ്കര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്