ഷിക്കാഗോ: ജൂലൈ ആദ്യവാരം ഷിക്കാഗോയിൽ നടക്കുന്ന 40-ാമത് പെന്തക്കോസ്തൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കയുടെ അനുഗ്രഹത്തിന് വേണ്ടി ജനുവരി 10ന് ആരംഭിച്ച 40 ദിവസത്തെ ഉപവാസ പ്രാർത്ഥന ഫെബ്രുവരി 18 ബുധനാഴ്ച സമാപിക്കും.
അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി എഴുപുതോളം പേരാണ് 40 ദിവസം നീണ്ടുനിന്ന ഉപവാസ പ്രാർത്ഥന ചങ്ങലയിൽ അണിചേർന്നത്. നാഷണൽ പ്രയർ കോർഡിനേറ്റർ പാസ്റ്റർ പി.വി. മാമൻ, ലോക്കൽ പ്രയർ കോർഡിനേറ്റേഴ്‌സായ പാസ്റ്റർ ബാബു മാത്യു കുമ്പഴ, പാസ്റ്റർ ആൻഡ്രൂസ് കെ. ജോർജ്, ചാക്കോ തോമസ് എന്നിവർ നേതൃത്വം നൽകി.
ഞായറാഴ്ച വൈകുന്നേരം ഓൺലൈൻ പ്ലാറ്റ്‌ഫോമിലും പ്രാർത്ഥനയുണ്ടായിരുന്നു. ഗിൽഗാൽ പെന്തക്കോസ്തൽ അസംബ്ലിയിൽ ബുധനാഴ്ച വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ പാസ്റ്റർ ഫിന്നി മാത്യു മുഖ്യാതിഥിയായിരിക്കും.
ലോക്കൽ കമ്മിറ്റി ഭാരവാഹികളായ പാസ്റ്റർ ജിജു പി. ഉമ്മൻ, ഡോ. ടൈറ്റസ് ഈപ്പൻ, ഡോ. ബിജു ചെറിയാൻ, ജോൺ മത്തായി, കെ.ഒ. ജോസ് സിപിഎ, വർഗീസ് സാമുവൽ എന്നിവർ നേതൃത്വം നൽകും.
കുര്യൻ ഫിലിപ്പ്, നാഷണൽ മീഡിയ കോർഡിനേറ്റർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വീണ്ടും അങ്കത്തിനൊരുങ്ങി കമലാ ഹാരിസ്; 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് സൂചന
രഹസ്യ സൈനിക പേറ്റന്റ് ഉടമയായ അമേരിക്കൻ റോക്കറ്റ് ശാസ്ത്രജ്ഞയെ കാണാതായി; ദുരൂഹതയേറി ശാസ്ത്രലോകം
ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്ന് ഉറപ്പ് നൽകണം; സമാധാന ചർച്ചകളിൽ കടുത്ത ഉപാധിയുമായി ഡൊണാൾഡ്
ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ കടുത്ത സൈനിക നീക്കം; ബാക്കപ്പ് പ്ലാൻ വ്യക്തമാക്കി ഡൊണാൾഡ്