അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് സംഘടിപ്പിച്ച ജനസമ്പർക്ക പരിപാടി ശ്രദ്ധേയമായി

AUGUST 27, 2025, 9:43 AM

ന്യൂയോർക്ക്: അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് യൂണൈറ്റഡ് (AMLEU) ന്യൂയോർക്കിൽ സംഘടിപ്പിച്ച ജനസമ്പർക്ക സാമൂഹ്യസേവന പരിപാടിയായ 'ഇൻസ്പയർ ദി നെക്സ്റ്റ് ജനറേഷൻ'
ശ്രദ്ധേയമായി.

നിയമ നിർവഹണ മേഖലയിലെ  ഉദ്യോഗസ്ഥരും, സാമൂഹ്യ നേതാക്കളും, യുവജനങ്ങളും  ഒത്തുചേർന്നു. സേവനമേഖലയിലെ അറിവുകളും അനുഭവങ്ങളും ഇവർ പങ്കുവെച്ചു. മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് നേതൃത്വം നൽകിയ ഈ പരിപാടി കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന വേദി കൂടിയായി.  


vachakam
vachakam
vachakam

ഡാനിയൽ സോളമൻ (സർജന്റ് അറ്റ് ആംസ്) ദേശാഭിമാന സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങുകൾക്കു തുടക്കം കുറിച്ചു. വീരമൃത്യു വരിച്ച ഉദ്യോഗസ്ഥർക്കു വേണ്ടി ഒരു നിമിഷം മൗനാഞ്ജലി നടത്തിയ ശേഷമാണ് പരിപാടികൾ ആരംഭിച്ചത്.

ന്യൂയോർക്ക് സംസ്ഥാന ഗവർണർ കാത്തി ഹോക്കിളിന്റെ ഓഫിസിലെ ഏഷ്യൻ അമേരിക്കൻ ആൻഡ് പസഫിക് ഐലൻഡ് അഫയേഴ്‌സ് ഡയറക്ടർ സിബു നായർ മുഖ്യ പ്രഭാഷണം നടത്തി. ലോ എൻഫോഴ്‌സ്‌മെന്റ് നേതൃത്വം കമ്മ്യൂണിറ്റിയുമായി ചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുകാട്ടി.


vachakam
vachakam
vachakam

ഡെപ്യൂട്ടി ചീഫ് ഷിബു ഫിലിപ്പോസ്, മേരിലാൻഡ്, ടക്കോമ പാർക് ഡെപ്യൂട്ടി ചീഫ്, ഇൻസ്‌പെക്ടർ ഷിബു മധു (എക്‌സിക്യൂട്ടീവ് ഓഫീസർ, ഡിറ്റക്ടീവ് ബ്യുറോ ബ്രൂക്‌ളിൻ സൗത്ത്, NYPD), ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ലിജു തോട്ടം (എക്‌സിക്യൂട്ടീവ് ഓഫീസർ, പട്രോൾ ബറോ ബ്രോങ്ക്‌സ്, NYPD), ക്യാപ്ടൻ പ്രതിമ ഭജന്ദാസ് മാൽഡൊനാഡോ (കമാൻഡിംഗ് ഓഫീസർ, 103 -ാം പ്രിസിങ്ക്, NYPD) തുടങ്ങിയവർ വേദിയിൽ സംസാരിച്ചു.

തുടർന്ന് പാനൽ ചർച്ചകൾ നടന്നു. ഓരോ പാനലിസ്റ്റും തന്റെ വ്യക്തിപരമായ യാത്രകളും, ഔദ്യോഗിക സേവനത്തിൽ നേരിട്ട വെല്ലുവിളികളും, പഠിച്ച അനുഭവങ്ങളും പങ്കുവെച്ചു. പുതു തലമുറയെ നിയമനിർമ്മാണം നടപ്പാക്കുന്നതിനു പ്രചോദിപ്പിക്കുന്നതിനും, അവർക്കു  നേതൃപാടവമൊരുക്കി മുഖ്യധാരയിലേക്കു ആനയിക്കുന്നതിനും ഉതകുന്നതായിരുന്നു ഈ വേദി.  


vachakam
vachakam
vachakam

AMLEU പ്രസിഡന്റായ ലഫ്റ്റനന്റ് നിധിൻ എബ്രഹാം സംഘടനയുടെ ഭാവി പരിപാടികൾ പങ്കുവെച്ചു. ലഫ്റ്റനന്റ് നോബിൾ വർഗീസ് (AMLEU സെക്രട്ടറി, NY–NJ പോർട്ട് അതോറിറ്റി പോലിസ് ഡിപ്പാർട്ട്‌മെന്റ്) നടത്തിയ നന്ദിപ്രസംഗം ഹൃദയസ്പർശിയായി. ലിസ് ഫിലിപ്പോസ് പരിപാടിയുടെ എംസിയായി.


മാർട്ടിൻ വിലങ്ങോലിൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam