ആങ്കറേജ്: ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായുള്ള ചര്‍ച്ചകള്‍ അലാസ്‌കയിലെ ആങ്കറേജില്‍ ആരംഭിച്ചു. പരസ്പരം ഹസ്തദാനം ചെയ്തശേഷമാണ് ട്രംപും പുടിനും ചര്‍ച്ചകള്‍ ആരംഭിച്ചത്.
സ്വകാര്യ വണ്‍-ഓണ്‍-വണ്‍ മീറ്റിംഗ്, ത്രീ-ഓണ്‍-ത്രീ മീറ്റിംഗായി മാറിയിട്ടുണ്ട്. ട്രംപിനൊപ്പം സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നു. അതേസമയം പുടിനൊപ്പം വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവും ഉണ്ട്.
ചുവന്ന പരവതാനി വിരിച്ചാണ് റഷ്യന്‍ പ്രസിഡന്റ് പുടിനെ ട്രംപ് അലാസ്‌ക വിമാനത്താവളത്തില്‍ സ്വാഗതം ചെയ്തത്. ഹസ്തദാനത്തിന് ശേഷം ട്രംപിന്റെ പ്രസിഡന്‍ഷ്യല്‍ വാഹനത്തില്‍ മീറ്റിംഗ് വേദിയിലേക്ക് ഇരുവരും ഒരുമിച്ച് യാത്ര ചെയ്തു.
മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ പുടിനും ട്രംപും അവഗണിച്ചു. പുടിന്‍ എപ്പോള്‍ ഉക്രെയ്‌നിലെ സാധാരണക്കാരെ കൊല്ലുന്നത് നിര്‍ത്തുമെന്നും ട്രംപ് എന്തുകൊണ്ട് അദ്ദേഹത്തിന്റെ വാക്കുകള്‍ വിശ്വസിക്കണമെന്നും റിപ്പോര്‍ട്ടര്‍മാര്‍ ചോദിച്ചെങ്കിലും ഇരു നേതാക്കളും പ്രതികരിച്ചില്ല.
അലാസ്‌കയിലെ ഉച്ചകോടി വേദിക്ക് സമീപം ഉക്രെയ്‌നിനെ പിന്തുണച്ച് ആളുകള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. പ്രസിഡന്റ് പുടിനെയും പ്രസിഡന്റ് ട്രംപിനെയും അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും വേദിക്ക് സമീപം പ്ലക്കാര്‍ഡുകളുമായി എത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്