ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 50-ാം വാർഷികത്തോടനുബന്ധിച്ചുള്ള സുവനീർ വിതരണോദ്ഘാടനം രാജ്‌മോൻ ഉണ്ണിത്താൻ നിർവ്വഹിച്ചു.
ഷിക്കാഗോ മലയാളി അസോസിയേഷന്റെ 1972 മുതൽ 2022 വരെയുള്ള ചരിത്രം ഉൾക്കൊള്ളുന്ന അതിബൃഹത്തായ ഒരു സുവനീറാണ്. ഇതിന്റെ ആദ്യകോപ്പി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ജോഷി വള്ളിക്കള (മുൻ പ്രസിഡന്റ്)ത്തിൽ നിന്നും സ്വീകരിച്ച് ജെസ്റ്റി റിൻസി (പ്രസിഡന്റ്) നൽകിക്കൊണ്ട് വിതരണോദ്ഘാടനം നിർവ്വഹിച്ചു.
അസോസിയേഷന്റെ ചരിത്രത്തിൽ ആദ്യമായി ഇറങ്ങുന്ന ഈ സുവനീർ അസോസിയേഷൻ അംഗങ്ങളുടെയും മറ്റുള്ളവരുടെയും മുക്തകണ്ട പ്രശംസ പിടിച്ചുപറ്റി.
പ്രസ്തു ചടങ്ങിൽ ജെസ്സി റിൻസി (പ്രസിഡന്റ്), ആൽവിൻ ഷിക്കൂർ (സെക്രട്ടറി), മനോജ് അച്ചേട്ട് (ട്രഷറർ), ഫിലിപ്പ് പുത്തൻപുര (വൈസ് പ്രസിഡന്റ്), ഡോ. സിബിൾ ഫിലിപ്പ് (ജോ. ട്രഷറർ), ബോർഡംഗങ്ങളായ സന്തോഷ് വർഗീസ്, ബിജു മുണ്ടയ്ക്കൽ, ജെയ്‌സൺ തോമസ്, വിൻസന്റ്,സജി തോമസ്, ഷൈനി ഹരിദാസ്, മോനി വർഗീസ്, ഡോ. സൂസൻ ചാക്കോ, ജോൺസൺ കണ്ണൂക്കാടൻ (കൺവെൻഷൻ ഫിനാൻസ് ചെയർമാൻ), ജൂബി വള്ളിക്കളം (കൺവെൻഷൻ കോ-കൺവീനർ), ജോയി വാച്ചാച്ചിറ (മുൻ പ്രസിഡന്റ്), തോമസ് മാത്യു (കൺവെൻഷൻ എക്‌സിക്യൂട്ടീവ് അംഗം), ജോർജ് ജോസഫ് കൊട്ടുകാപ്പള്ളി (സുവനീർ കമ്മിറ്റിയംഗം), മോനു വർഗീസ്, മാത്യു ഫിലിപ്പ് (മുൻ പ്രസിഡന്റ്), തോമസ് കോഴഞ്ചേരി സന്നിഹിതരായിരുന്നു. സുവനീർ അസോസിയേഷൻ എക്‌സിക്യൂട്ടീവ് അംഗങ്ങൾക്കും, ബോർഡംഗങ്ങൾക്കും മറ്റു ബന്ധപ്പെട്ടവർക്കും ലഭ്യമാണ്.
ഇതിലേക്കായി ജോഷി വള്ളിക്കളം (മുൻ പ്രസിഡന്റ്) 312-685-6749 ബന്ധപ്പെടാവുന്നതാണ്.
ജോഷി വള്ളിക്കളം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്