ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന അസോസിയേഷന്റെ ചരിത്രം ഉൾക്കൊള്ളുന്ന സുവനീർ വിതരണോദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ അസോസിയേഷൻ ഓഫീസിൽ വച്ച് ഇന്ന് (ബുധനാഴ്ച) വൈകിട്ട് 6 മണിക്ക് നിർവ്വഹിക്കുന്നതാണ്.
കേരളത്തിലെ കാസർകോഡിനെ പ്രതിനിധീകരിച്ച് ലോക്സഭാ പ്രതിനിധിയായ കോൺഗ്രസിന്റെ കരുത്തുറ്റ നേതാവാ രാജ്മോഹൻ ഉണ്ണിത്താന്റെ പ്രതിനിധാനം അസോസിയേഷന് ഒരു മുതൽക്കൂട്ടാണ്.
ഗോൾഡൻ ജൂബിലിയോടനുബന്ധിച്ചുള്ള സുവനീർ 1972 മുതൽ 2023വരെയുള്ള അസോസിയേഷന്റെ ചരിത്രം ഉൾക്കൊള്ളുന്ന ഒന്നാണ്.
ഇതിന്റെ വിതരണോദ്ഘാടനത്തിലേക്ക് ഷിക്കാഗോ മലയാളി അസോസിയേഷന്റെ അംഗങ്ങളേയും സ്പോൺസേഴ്സിനെയും ക്ഷണിച്ചുകൊള്ളുന്നു.
(834 E Rand Road, Mount Prospect, IL).
കൂടുതൽ വിവരങ്ങൾക്ക് ജോഷി വള്ളിക്കളം (മുൻ പ്രസിഡന്റ്) 312-685-6749
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്