ഷിക്കാഗോ ഗീതാമണ്ഡലവും കെ.എച്ച്.എഫ്.സിയും സംയുക്തമായി സംഘടിപ്പിച്ച രാമായണ പാരായണം സമാപിച്ചു

AUGUST 16, 2025, 11:56 PM

കർക്കിടകം 31ന് ഷിക്കാഗോ ഗീതാമണ്ഡലവും കെ.എച്ച്.എഫ്.സിയും സംയുക്തമായി സംഘടിപ്പിച്ച രാമായണ പാരായണത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പര്യവസാനം. മനുഷ്യനുൾപ്പെടെയുള്ള സർവചരാചരങ്ങളെയും സത്യത്തിന്റെയും, ധർമ്മത്തിന്റെയും, നന്മയുടെയും നേർവഴിയിലൂടെ കൈ പിടിച്ചുയർത്തുവാൻ ഒരു മനുഷ്യായുസ്സ് മുഴുവൻ ത്യാഗസമ്പൂർണ്ണമായ ജീവിതം നയിച്ച, മര്യാദാപുരുഷോത്തമനായ ഭഗവാൻ ശ്രീരാമചന്ദ്രന്റെ ഭക്തി നിർഭരവും പാവനവുമായ സ്മരണകൾ നിറഞ്ഞു നിന്ന ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ കൃഷ്ണൻ ചെങ്ങണാംപറമ്പിലിന്റെ കാർമ്മികത്വത്തിൽ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ വെച്ച് ശ്രീരാമ പട്ടാഭിഷേകം സംഘടിപ്പിച്ചു.

രാമായണ പാരായണം, ദിവ്യമായ ശ്രീരാമ പട്ടാഭിഷേക പുണ്യമുഹൂർത്തത്തിൽ എത്തിയപ്പോൾ പ്രധാന പുരോഹിതൻ ബിജു കൃഷ്ണൻ ഭഗവാന് നവകാഭിഷേകവും തുടർന്ന് അലങ്കാരങ്ങളും നടത്തി. അതിനു ശേഷം നൈവേദ്യ സമർപ്പണവും, തുടർന്നു മന്ത്രഘോഷത്താൽ പുഷ്പാഭിഷേകവും അർച്ചനയും ദീപാരാധനയും നടത്തി.


vachakam
vachakam
vachakam

മനുഷ്യനായി ജനിച്ച് സത്യവും ധർമ്മവും കൈവിടാതെ ജീവിച്ച് കാണിച്ച മാര്യാദാ പുരുഷോത്തമന് ഭഗവാൻ ശ്രീരാമന്റെ കഥാമൃതമാണ് രാമായണം. മനുഷ്യ ജീവിതത്തെ തിന്മയിൽ നിന്നും നന്മയിലേക്ക് നയിക്കുവാനുള്ള ഏറ്റവും ലളിതവും മനോഹരവുമായ വഴിയാണ് രാമായണ പാരായണം എന്ന് ഗീതാമണ്ഡലം പ്രസിഡന്റ് ആനന്ദ് പ്രഭാകറും, ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച ശ്രീരാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ് രാമായണത്തിൽ നിന്ന് ലഭിക്കുന്നത് എന്ന് ശേഖരൻ അപ്പുക്കുട്ടനും അഭിപ്രായപെട്ടു.

പ്രധാന പുരോഹിതൻ ബിജു കൃഷ്ണനും, ആനന്ദ് പ്രഭാകറിനും, കെ.എച്ച്.എഫ്.സി പ്രവർത്തകർക്കും, ശശി കൃഷ്ണക്കും, രാമായണം പാരായണത്തിലും, സത്സംഗത്തിലും പങ്കെടുത്ത എല്ലാവർക്കും, അതുപോലെ രാമായണം മഹോത്സവം ഒരു വൻ വിജയമാക്കുവാൻ പ്രയത്‌നിച്ച എല്ലാ പ്രവർത്തകർക്കും ബൈജു എസ്. മേനോൻ നന്ദി പ്രകാശിപ്പിച്ചു.


vachakam
vachakam
vachakam

മഹാ അന്നദാന ചടങ്ങോടെ  ഈ വർഷത്തെ ശ്രീരാമ പട്ടാഭിഷേകം ഉത്സവം പര്യവസാനിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam