കുട്ടികളുടെ അത്ഭുതലോകം ഒരുക്കി ബെൻസൻവിൽ ഇടവകയിൽ 'രാരീരം 25'

AUGUST 12, 2025, 1:28 AM

ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ കുട്ടികൾക്കായി യുവജനങ്ങൾ ഒരുക്കിയ 'രാരീരം 25' കൂട്ടായ്മ ഏറെ പുതുമ നിറഞ്ഞതായി മാറി. ഒന്നാം ക്ലാസ്സുമുതൽ അഞ്ചാം ക്ലാസ്സുവരെയുള്ള കുട്ടികളെ ഉൾപെടുത്തി ആഗസ്റ്റ് 11 തിങ്കൾ വൈകിട്ട് 2 മുതൽ 8 വരെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

കഴിഞ്ഞ രണ്ടു മാസങ്ങളായി എല്ലാ ഞായറാഴ്ചകളിലും സംഘടിപ്പിച്ചു പോന്ന 'ഉണ്ണിക്കളരി',  'ഗുരുകുലം'  പാഠ്യപദ്ധതിയുടെ ഭാഗമായിട്ടാണ് യുവജനങ്ങൾ ഇത് സംഘടിപ്പിച്ചത്. ബൈബിൾ വിജ്ഞാന ക്ലാസുകൾ, വിവിധ കളികൾ, പാട്ടുകൾ, ചിത്രരചനകൾ തുടങ്ങിയവ പുതുമയോടെ ഉൾപ്പെടുത്തി.


vachakam
vachakam
vachakam

ഹന്നാ ചേലയ്ക്കൽ, എലെയ്ൻ ഒറ്റത്തയ്ക്കൽ, സാറ മുളയാനിക്കന്നേൽ, സെറീന മുളയാനിക്കുന്നേൽ, അൽഫോൻസ പള്ളോർക്കുന്നേൽ എന്നിവർ 'രാരീരം 25'ന് നേതൃത്വം നൽകി. പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുമ്പോൾ കുട്ടികൾക്ക് ' രാരീരം 'പോലെ ഹൃദ്യമായിരുന്നു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam