ഹനോവേർ പാർക്ക്: നോർത്ത്അമേരിക്കയിലെ ഹൈന്ദവ സംഘടനകളുടെ മാതാവായ ഷിക്കാഗോ ഗീതാമണ്ഡലിന്റെ പുതിയ പ്രസിഡന്റ് സ്ഥാനാർഥിയായി ഷിക്കാഗോ മോർട്ടൻഗ്രോവ് സ്വദേശി രവീന്ദ്രൻ കുട്ടപ്പൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
ക്ഷേത്രശിൽപിയും സ്ഥാപത്യ വേദോപാസകാനുമായ രവീന്ദ്രൻ കുട്ടപ്പൻ രണ്ട് പതിറ്റാണ്ടിലേറെയായി ഷിക്കാഗോയിലെ വിവിധ കലാസാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും, ഗീതാമണ്ഡലം ഉൾപ്പടെ ഷിക്കാഗോയിലെ വിവിധ സംഘടകളിലൂടെ പ്രവർത്തന മികവ് തെളിയിച്ച രവീന്ദ്രൻ മലയാളി സമൂഹത്തിൻ നിറസാന്നിധ്യമാണ്.
തന്റെ ജനസമ്മതിയും സേവന മനോഭാവവും ഗീതാമണ്ഡലത്തിന്റെ ഭാവിക്ക് മുതൽക്കൂട്ടാവും എന്നും, ഗീതാമണ്ഡലത്തിനെ ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കാൻ തനിക്കാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഭാരതീയ സംസ്‌കാരവും സനാതന ധർമ്മമൂല്യങ്ങളും പുതിയ തലമുറയിലേക്ക് എത്തിക്കുക എന്നുള്ളതാണ് തന്റെ പ്രധാനമായ ദൗത്യമെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
ഓഗസ്റ്റ് 23-ാം തീയതി 7020 ബാരിംഗ്ടൺ റോഡ്, ഹനോവേർ പാർക്ക്, IL വച്ച് നടക്കുന്ന ജനറൽ ബോഡി ഇലക്ഷനിൽ പങ്കെടുത്ത് തന്റെ വിജയം ഉറപ്പുവരുത്തുവാൻ കുട്ടപ്പൻ എല്ലാ സനാതന ധർമ്മ വിശ്വാസികളോടും മലയാളി സമൂഹത്തോടും എല്ലാ സഹായസഹകരണവും അഭ്യർത്ഥിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്