റിയാലിറ്റി ടിവി ജഡ്ജി ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു

AUGUST 21, 2025, 12:26 AM

റോഡ് ഐലൻഡ്: കോടതിമുറിയിലെ കരുണയ്ക്ക് പേരുകേട്ട ജഡ്ജി ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു.
കോടതിയിൽ കാണിച്ചിരുന്ന കാരുണ്യവും നർമ്മവും കാരണം അദ്ദേഹം വളരെയധികം ശ്രദ്ധ നേടി. സാധാരണക്കാരുമായി അദ്ദേഹം കാണിച്ച ഈ സഹാനുഭൂതിയാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്.

ഓഗസ്റ്റ് 20 ബുധനാഴ്ച സോഷ്യൽ മീഡിയ വഴിയാണ് അദ്ദേഹത്തിന്റെ മരണവിവരം പുറത്തുവിട്ടത്.

'പാൻക്രിയാറ്റിക് ക്യാൻസറുമായുള്ള ദീർഘവും ധീരവുമായ പോരാട്ടത്തിന് ശേഷം 88 -ാം വയസ്സിൽ ജഡ്ജി ഫ്രാങ്ക് കാപ്രിയോ സമാധാനപരമായി അന്തരിച്ചു,' എന്ന് അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി അറിയിക്കുകയുണ്ടായി.

vachakam
vachakam
vachakam

അമേരിക്കൻ ജഡ്ജിയും രാഷ്ട്രീയ നേതാവുമായിരുന്നു അദ്ദേഹം. റോഡ് ഐലൻഡിലെ പ്രൊവിഡൻസ് മുനിസിപ്പൽ കോടതിയിലെ ചീഫ് ജഡ്ജിയായും റോഡ് ഐലൻഡ് ബോർഡ് ഓഫ് ഗവർണേഴ്‌സ് ഫോർ ഹയർ എഡ്യൂക്കേഷന്റെ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

'കോട്ട ഇൻ പ്രൊവിഡൻസ്' എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. അദ്ദേഹത്തിന്റെ കോടതി നടപടികൾ ഈ പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്തിരുന്നു. 2017ൽ അദ്ദേഹത്തിന്റെ കോടതിയിലെ ചില വീഡിയോകൾ വൈറലാവുകയും 15 ദശലക്ഷത്തിലധികം ആളുകൾ കാണുകയും ചെയ്തു. 2022ൽ 'കോട്ട ഇൻ പ്രൊവിഡൻസ്' വീഡിയോകളുടെ കാഴ്ചക്കാർ ഏകദേശം 500 ദശലക്ഷം എത്തിയിരുന്നു.

പ്രൊവിഡൻസ് സെൻട്രൽ ഹൈസ്‌കൂളിൽ നിന്ന് പഠനം പൂർത്തിയാക്കിയ അദ്ദേഹം, പ്രൊവിഡൻസ് കോളേജിൽ നിന്ന് ബിരുദവും, സഫോക്ക് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ലോയിൽ നിന്ന് നിയമ ബിരുദവും നേടി.

vachakam
vachakam
vachakam

സിജു വി ജോർജ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam