പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുടിനുമായി കൂടിക്കാഴ്ച നടത്തുന്നതിനെ അമേരിക്കൻ റിപ്പബ്ലിക്കൻ നേതാക്കൾ പൊതുവേ പ്രശംസിച്ചെങ്കിലും, ട്രംപ് പുടിന് വളരെ ഏറെ ഇളവുകൾ കൊടുക്കുമോ എന്ന ആശങ്കയും അവർക്കുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ആശങ്കകൾ നേതാക്കൾ തുറന്ന് പറഞ്ഞിട്ടും ഉണ്ട്. ട്രംപ് – പുടിൻ – സെലെൻസ്കി യോഗത്തെ തുടർന്ന് "സമാധാന കരാർ" സാധ്യതകൾ ഭരണകൂടം സൂചിപ്പിച്ചപ്പോൾ, ചില റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ സൂക്ഷ്മമായ മുന്നറിയിപ്പുകൾ നൽകി.
പുടിൻ ട്രംപിനെ “വഴിതിരിക്കുന്ന” നിലയിലാണ്, അതിനാൽ പുടിന് ചെറിയൊരു ജയം പോലും കൊടുക്കരുത്" എന്നാണ് സെനറ്റർ തോം ടില്ലിസ് തുറന്നു പറയുന്നത്. അങ്ങനെ ചെയ്യുന്നത് പുടിന്റെ ഏകാധിപത്യ സ്വപ്നങ്ങൾക്ക് ശക്തി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യുക്രെയ്‌നിലെ ഭൂമി കൈമാറ്റം ചെയ്യുന്നത്, റഷ്യൻ അധീനത അംഗീകരിക്കുന്നതിൽ മാത്രം ഒതുങ്ങണം, അതല്ലാതെ ഭൂമി ഔദ്യോഗികമായി റഷ്യക്ക് കൊടുക്കുന്നത് തെറ്റായിരിക്കും എന്നാണ് സെനറ്റർ ലിൻഡ്സി ഗ്രഹാം വ്യക്തമാക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് ചൈനയെ തായ്‌വാൻ ആക്രമിക്കാൻ പ്രേരിപ്പിക്കും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
"പുടിൻ കള്ളം പറയും, കൊല്ലും, അതിനാൽ അദ്ദേഹത്തിന്റെ വഞ്ചനകളിൽ വീഴരുത്" എന്ന് സെനറ്റർ റോജർ വിക്കർ ട്രംപിനോട് അഭ്യർത്ഥിച്ചു.
ട്രംപ് ഒരു സമാധാന കരാർ ഉണ്ടാക്കും, പക്ഷേ അത് റഷ്യയ്ക്ക് വ്യക്തമായ തോൽവിയായിരിക്കണം എന്നാണ് സെനറ്റർ ടെഡ് ക്രൂസ് പറഞ്ഞത്.
കോൺഗ്രസ് അംഗം ജോ വിൽസൺ ട്രംപിനെ പ്രശംസിച്ചെങ്കിലും, "പുടിൻ രാവിലെ ട്രംപിനോട് 'സൗഹൃദം' കാണിച്ചാലും, വൈകുന്നേരം അദ്ദേഹം യുദ്ധക്കുറ്റങ്ങൾ ചെയ്യും" എന്ന് പരിഹസിച്ചു.
"യുക്രെയ്‌നിന് നാളെ തന്നെ സമാധാനം കിട്ടുമെന്നാണ് ട്രംപ് പറയുന്നത്, റഷ്യയുടെ അധിനിവേശത്തിന് കീഴടങ്ങാനാണ് ആവശ്യപ്പെടുന്നത്" എന്ന് പ്രതിനിധി ഡോൺ ബേക്കൺ വിമർശിച്ചു.
അതുപോലെ തന്നെ ഫോക്സ് ന്യൂസ് സർവേയിൽ, 58% അമേരിക്കക്കാർക്ക് തോന്നിയത് പുടിനാണ് ട്രംപിനെക്കാൾ ശക്തൻ എന്നായിരുന്നു. ഗല്ലപ്പ് സർവേയിൽ 70% അമേരിക്കക്കാർക്കും ഭയം – ട്രംപ് ഉണ്ടാക്കുന്ന കരാർ റഷ്യയ്ക്ക് അനുകൂലമായേക്കും എന്നതായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്