അലാസ്‌ക: ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ ടീ ഷര്‍ട്ട്. 'സിസിസിപി' എന്ന വാചകമെഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ് സെര്‍ഗെയ് ലാവ്റോവ് യുഎസ് ഉച്ചകോടിയിലെത്തിയത്.
യുഎസ്എസ്ആറിന്റെ റഷ്യന്‍ ഭാഷയിലെ ചുരുക്കപ്പേരാണ് സിസിസിപി. 1991ല്‍ 15 പുതിയ രാജ്യങ്ങളായി പിരിയുന്നതിന് മുമ്പ് സോവിയേറ്റ് യൂണിയന്‍ എന്നറിയപ്പെട്ടിരുന്ന യുഎസ്എസ്ആറിന്റെ ഭാഗമായിരുന്നു ഉക്രെയ്ന്‍. സോവിയറ്റ് യൂണിയന്‍ പുനസ്ഥാപിക്കാനുള്ള തന്റെ വ്യക്തിപരമായ അഭിലാഷത്തിന്റെ ഭാഗമായാണ് 2022 ഫെബ്രുവരിയില്‍ പുടിന്‍ യുക്രെയ്ന്‍ ആക്രമിച്ചത്. ലോകരാജ്യങ്ങള്‍ക്കിടയിലുണ്ടായിരുന്ന റഷ്യയുടെ പഴയ മേധാവിത്വത്തെ സൂചിപ്പിക്കാനാണോ ലാവ്റോവ് സിസിസിപി എന്ന വാചകമെഴുതിയ ടീ ഷര്‍ട്ട് ധരിച്ചെത്തിയതെന്നാണ് ചര്‍ച്ചകള്‍ വരുന്നത്.
റഷ്യയുടെ സ്വത്വത്തെയും പരമാധികാരത്തെയും ഊന്നിപ്പറയാനാണ് സോവിയറ്റ് യൂണിയന്റെ ചുരുക്കപ്പേരെഴുതിയ ടീ ഷര്‍ട്ട് ധരിച്ചെത്തിയതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്