ഫ്രിസ്കോ: നോർത്ത് ഡാളസിലെ വിശുദ്ധ മറിയം ത്രേസ്യാ സീറോ മലബാർ മിഷനിൽ തിയോളജി ഡിപ്ലോമ ഗ്രാജ്വേറ്റ്സിനെ ആദരിച്ചു. മിഷനിൽ നിന്നുള്ള കിരൺ ജോർജ്, ഷീന അന്ന ജോൺ എന്നിവരാണ് രണ്ടു വർഷത്തെ ദൈവശാസ്ത്ര പഠനത്തിൽ ഡിപ്ലോമ നേടിയ ബിരുദധാരികൾ.
ഇരുവരും മിഷനിലെ സജീവ ശുശ്രൂഷകരും മതബോധന അധ്യാപകരുമാണ്. കോട്ടയം വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴിൽ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയിലെ തീയോളജിക്കൽ ഇൻസ്റ്റിറ്റിയൂട്ട് ആണ് പഠനസൗകര്യം ഒരുക്കിയത്.
മിഷനിൽ വിശുദ്ധ കുർബാനക്ക് ശേഷം നടന്ന അനുമോദന ചടങ്ങിൽ, ബിഷപ്പ് എമരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത്, മിഷൻ ഡയറക്ടർ ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ എന്നിവർ ബിരുദധാരികളെ അനുമോദിക്കുകയും ഡിപ്ലോമ സമ്മാനിക്കുകയും ചെയ്തു.
ദൈവത്തെയും, സഭയുടെ പാരമ്പര്യത്തെയും, വിശ്വാസസത്യങ്ങളെയും കുറിച്ച് ആഴത്തിലുള്ള അറിവ് നേടുന്നതിലൂടെ, വിശ്വാസജീവിതം കൂടുതൽ അർത്ഥപൂർണവും ഫലദായകവുമാക്കാൻ ദൈവശാസ്ത്ര പഠനം സഹായിക്കും.
അതിനാൽ കൂടുതൽ വിശ്വാസികൾ ഇത്തരം പഠനത്തിനായി മുന്നോട്ട് വരണം എന്ന് ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ മിഷൻ അംഗങ്ങളോട് ആഹ്വാനം ചെയ്തു.
അല്മായർക്ക് വേണ്ടി ദൈവശാസ്ത്ര പഠനത്തിന് സൗകര്യം ഒരുക്കിയ ഷിക്കാഗോ രൂപതയേയും വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തെയും മിഷൻ ഡയറക്ടർ അഭിനന്ദിച്ചു.
മാർട്ടിൻ വിലങ്ങോലിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് കടലിടുക്ക് അടച്ചിടാൻ അനുവദിക്കില്ല: ഇറാനെതിരെ ആഞ്ഞടിച്ച് വൈറ്റ് ഹൗസ്
മകനെ വീട്ടിൽ നിന്ന് പുറത്താക്കിയതിന് അമ്മയെ തീകൊളുത്തി: യുവാവ് പിടിയിൽ
ഇറാനെ ആക്രമിക്കാൻ മുൻ അമേരിക്കൻ പ്രസിഡന്റുമാർ വിസമ്മതിച്ചപ്പോൾ ട്രംപ് സമ്മതിച്ചു; വെളിപ്പെടുത്തലുമായി ജോൺ
മാത്യു പെറിയുടെ മരണം: 'കെറ്റാമൈൻ ക്വീൻ' ജസ്വീൻ സംഘയ്ക്ക് 15 വർഷം തടവ്