ഇന്ത്യയിലെ അംബാസഡറായി സെർജിയോ ഗോറിനെ നിയമിച്ചു

AUGUST 23, 2025, 12:07 AM

വാഷിംഗ്ടൺ ഡിസി: ഡൊണാൾഡ് ട്രംപിന്റെ അടുത്ത ഇന്ത്യയിലെ അംബാസഡറായി സെർജിയോ ഗോറിനെ നിയമിച്ചു. ട്രംപിന്റെ പേഴ്‌സണൽ ചീഫാണ് 38കാരനായ സെർജിയോ ഗോർ. നിയമന കാര്യങ്ങളിൽ ട്രംപിനോട് കാണിച്ച വിശ്വസ്ഥതയാണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് ഉയർത്താൻ കാരണം.

ഇന്ത്യയിലേക്കുള്ള അംബാസഡറായും, ദക്ഷിണമധ്യേഷ്യൻ രാജ്യങ്ങളുടെ പ്രത്യേക പ്രതിനിധിയുമായാണ് അദ്ദേഹത്തെ നിയമിച്ചിട്ടുള്ളത്. ഈ സ്ഥാനത്തേക്ക് സ്ഥിരീകരണം ലഭിക്കുന്നത് വരെ അദ്ദേഹം പേഴ്‌സണൽ ചീഫ് സ്ഥാനത്ത് തുടരും. ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ ഗോർ, കോളേജ് റിപ്പബ്ലിക്കൻസിൽ പങ്കെടുക്കുകയും യൂണിവേഴ്‌സിറ്റിയുടെ യംഗ് അമേരിക്കാസ് ഫൗണ്ടേഷന്റെ ചാപ്റ്റർ സ്ഥാപിക്കുകയും ചെയ്തു.

2008 ലെ സെനറ്റർ ജോൺ മക്കെയ്‌നിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അദ്ദേഹം ഒരു പ്രവർത്തകനായിരുന്നു, റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റിയിൽ പ്രവർത്തിച്ചു, പിന്നീട് പ്രതിനിധികളായ സ്റ്റീവ് കിംഗ്, മിഷേൽ ബാച്ച്മാൻ, റാണ്ടി ഫോർബ്‌സ് എന്നിവരുടെ വക്താവായി സേവനമനുഷ്ഠിച്ചു.

vachakam
vachakam
vachakam

2013 മെയ് മാസത്തിൽ, കെന്റക്കി സെനറ്റർ റാൻഡ് പോളിന്റെ രാഷ്ട്രീയ പ്രവർത്തന സമിതിയായ ഞഅചഉജഅഇൽ ഗോർ പ്രവർത്തിക്കാൻ തുടങ്ങി, ഒടുവിൽ പോളിന്റെ വക്താവ്, കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ, ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.

പി.പി. ചെറിയാൻ


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam