വാഷിംഗ്ടണ്‍: അമേരിക്കയുടെ കിഴക്കന്‍ തീരപ്രദേശങ്ങളില്‍ വ്യാപക നാശം വിതച്ച് ശക്തമായ കൊടുങ്കാറ്റ്. കനത്ത മഴയിലും കാറ്റിലും റോഡുകള്‍ തകരുകയും വിമാന സര്‍വീസുകള്‍ വൈകുകയും ചെയ്തു. വടക്കുകിഴക്കന്‍ മേഖലയില്‍ കനത്ത മഴയും കാറ്റും തീരദേശങ്ങളില്‍ വെള്ളപ്പൊക്കവും രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ട്.
ന്യൂയോര്‍ക്ക്, ന്യൂജേഴ്സി എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ തുടരുകയാണ്. മണിക്കൂറില്‍ 60 മൈല്‍ വരെ വേഗതയുള്ള കാറ്റും കനത്ത മഴയും ഉണ്ടാകുമെന്നാണ് പ്രവചനം. ന്യൂയോര്‍ക്ക് സിറ്റിയുടെ തീരദേശ മേഖലകളില്‍ വെള്ളപ്പൊക്കത്തിനും കാറ്റിനും മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ന്യൂജേഴ്സിയില്‍ ശനിയാഴ്ച രാത്രി മുതല്‍ അടിയന്തരാവസ്ഥ നിലവിലുണ്ട്.
ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചുല്‍ എട്ട് തെക്കന്‍ കൗണ്ടികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ന്യൂയോര്‍ക്കിലും ന്യൂജേഴ്സിയിലും വെള്ളപ്പൊക്കം, മിന്നല്‍ പ്രളയം, മണിക്കൂറില്‍ 60 മൈല്‍ വരെ കാറ്റ്, അഞ്ച് ഇഞ്ച് വരെ മഴ എന്നിവ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് കടലിടുക്കിൽ സൈനിക നീക്കത്തിന് ബ്രിട്ടനും അമേരിക്കയും; ഇറാനെതിരെ കടുത്ത നിലപാടുമായി സ്റ്റാർമറും
കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്ററിന്റെയും ആഭിമുഖ്യത്തിൽ
അത്യന്തം അപകടകാരിയായ എഐ മോഡൽ; അമേരിക്കൻ ബാങ്ക് മേധാവികൾക്ക് മുന്നറിയിപ്പുമായി ട്രഷറി സെക്രട്ടറിയും
ഇറാനില്ലെങ്കിലും എണ്ണ ഒഴുകും; ഹോർമുസ് കടലിടുക്കിൽ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്