ഓസ്റ്റിൻ: ടെക്സാസിലെ ഓസ്റ്റിനിലുള്ള ടാർഗെറ്റ് സ്റ്റോറിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ മരിച്ചു. സംഭവത്തിൽ 32 വയസ്സുള്ള പ്രതിയെ പോലീസ് പിടികൂടി.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2:15ഓടെ റിസർച്ച് ബൊളിവാർഡിലുള്ള ടാർഗെറ്റ് സ്റ്റോറിലാണ് വെടിവെപ്പുണ്ടായത്. പോലീസ് സ്ഥലത്തെത്തിയപ്പോൾ മൂന്ന് പേർക്ക് വെടിയേറ്റതായി കണ്ടെത്തി.
സംഭവത്തിന് ശേഷം, പ്രതി ടാർഗെറ്റ് പാർക്കിംഗ് സ്ഥലത്ത് നിന്ന് ഒരു കാർ മോഷ്ടിച്ച് രക്ഷപ്പെട്ടു. ഈ കാറിന്റെ ഉടമയും മരിച്ചവരിൽ ഉൾപ്പെടുന്നു. മോഷ്ടിച്ച കാർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ഇയാൾ ഒരു കാർ ഡീലർഷിപ്പിൽ നിന്ന് മറ്റൊരു കാർ കൂടി മോഷ്ടിച്ചു.
തുടർന്ന് നഗരത്തിന്റെ തെക്ക് ഭാഗത്ത് വെച്ച് കാറിൽ നിന്നിറങ്ങിയ പ്രതിയെ മറ്റൊരു വ്യക്തിയുടെ സഹായത്തോടെ പോലീസ് കണ്ടെത്തുകയായിരുന്നു. ടേസർ ഉപയോഗിച്ച് കീഴ്പ്പെടുത്തിയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്