ഡിട്രോയിറ്റ് : ലോകപ്രശസ്തമായ മ്യൂസിക് ലൈവ് സ്ട്രീമിംഗ് പ്രോഗ്രാം സ്വർഗ്ഗീയനാദം വോള്യം 42ന്റെ ഭാഗമായി സംഗീത വിരുന്നും മുഖാമുഖം പരിപാടിയും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 27 വെള്ളിയാഴ്ച നടക്കുന്ന പരിപാടിയിൽ പ്രശസ്ത യുവജന പരിശീലകയും അധ്യാപികയുമായ ഡോ. ലിസി സണ്ണി സ്റ്റീഫൻ മുഖ്യാതിഥിയായി പങ്കെടുക്കും.
ചാവറ (ഏറ്റുമാനൂർ) സ്വദേശിയായ ഡോ. ലിസി സണ്ണി സ്റ്റീഫൻ കൗമാരക്കാരുടെ മാനസികവും ആത്മീയവുമായ വളർച്ചയ്ക്ക് സഹായിക്കുന്ന പരിശീലന പരിപാടികളിൽ വിദഗ്ദ്ധയാണ്.
നിലവിൽ ഫ്‌ളോറിഡയിലെ ബെല്ല സിറ്റ സ്‌കൂളിൽ അധ്യാപികയായ ഇവർ പള്ളിക്കുന്ന് XIME ഇന്റർനാഷണൽ സ്‌കൂൾ, പേരൂർ സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ എന്നിവിടങ്ങളിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സിബിഎസ്ഇ സ്‌കൂളുകൾക്കായുള്ള Rhythm of Life എന്ന മൂല്യാധിഷ്ഠിത പുസ്തകപരമ്പരയുടെ രചയിതാവ് കൂടിയാണവർ.
പ്രശസ്ത സംഗീത സംവിധായകനും വേൾഡ് പീസ് മിഷൻ സ്ഥാപകനുമായ ഡോ. സണ്ണി സ്റ്റീഫനാണ് ഭർത്താവ്.
സമയം (വെള്ളിയാഴ്ച): EST (അമേരിക്ക): രാത്രി 08:15 PM
വൈകുന്നേരം 07:15 PM
ഇന്ത്യ (ശനിയാഴ്ച) : പുലർച്ചെ 06:30 AM
സൂം പ്ലാറ്റ്‌ഫോം വഴിയാണ് പരിപാടി നടക്കുന്നത്. കുര്യൻ കോശി (ഉദ്ഘാടന പ്രാർത്ഥന), റവ. പ്രേം ടി. മാത്യു (സമാപന പ്രാർത്ഥന) എന്നിവർ ചടങ്ങിൽ സംബന്ധിക്കും. ഇതിനോടൊപ്പം നിരവധി ഗായകർ അണിനിരക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും.
സൂം ഐഡി: 769 -374 -4841
പാസ്‌വേഡ്: music
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

നേഴ്സുമാരുടെ തീരാ സമരത്തിന് ഫോമാ 'ടീം പ്രോമീസി'ന്റെ ഐക്യദാര്ഢ്യം: മാത്യു വര്ഗീസ് (ജോസ്
ലോകത്തെ വിറപ്പിച്ച് ഇറാന്റെ ആണവ നീക്കം; യുറേനിയം ശേഖരം വർദ്ധിപ്പിച്ച് തിരിച്ചടിക്കാൻ ഇറാൻ,
ലക്ഷ്യം തെറ്റില്ല, ഏതു നിമിഷവും ആക്രമണം; ചർച്ചകൾ പരാജയപ്പെട്ടതോടെ ഇറാന് കടുത്ത മുന്നറിയിപ്പുമായി
അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടു; ഹോർമുസ് കടലിടുക്കിൽ ഉപരോധം പ്രഖ്യാപിച്ച് പ്രസിഡന്റ് ട്രംപ്