സീറോ മലബാർ കൺവെൻഷന് ടെക്‌സാസിലെ കോപ്പൽ സെന്റ് അൽഫോൻസാ പള്ളിയിൽ ഉജ്ജ്വല തുടക്കം

DECEMBER 12, 2025, 7:57 AM

മാർ ജോയ് ആലപ്പാട്ട് കിക്കോഫ് നിർവഹിച്ചു

ഷിക്കഗോ: ഇന്ത്യയ്ക്ക് പുറത്ത് സീറോ മലബാർ രൂപതക്ക് ആദ്യമായി ലഭിച്ച ഷിക്കഗോ രൂപതയുടെ രൂപത വിജയകരമായ 25 വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ ജൂബിലി ആഘോഷങ്ങളുടെ പരിസമാപ്തിയിൽ നടത്തപ്പെടുന്ന കൺവെൻഷന്റെ കിക്കോഫ് ടെക്‌സാസിലെ കോപ്പൽ സെന്റ് അൽഫോൻസാ, പള്ളിയിൽ രൂപതാ അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് നിർവഹിച്ചു.

ഇടവക വികാരി ഫാ. ഫാദർ മാത്യു  മുഞ്ഞനാട്ടും ഇടവകാംഗങ്ങളും ജോയ് പിതാവിനെ സസ്‌നേഹം സ്വീകരിച്ചു. ഇടവകയിലെ കൺവെൻഷൻ പ്രതിനിധികളായ സിജിമോൾ ജോസഫ്, റോബിൻ കുര്യൻ, ട്രസ്റ്റിമാരായ ജോഷി കുര്യക്കോസ്, രഞ്ജിത്ത് തലക്കോട്ടൂർ, റോബിൻ ജേക്കബ് എന്നിവർ കിക്കോഫ് അതിമനോഹരമാക്കുന്നതിന് നേതൃത്വം നൽകി.

vachakam
vachakam
vachakam


ജോയ് പിതാവ് തന്റെ സന്ദേശത്തിൽ ഈ കൺവെൻഷന്റെ ആവശ്യകതയെയും ഈ കൺവെൻഷനിലൂടെ താൻ വിഭാവനം ചെയ്യുന്ന തലമുറകളുടെ സംഗമം, സൗഹൃദ കൂട്ടായ്മ, സഭയുടെ ശോഭനഭാവിക്ക് ഉതകും വിധത്തിലുള്ള ചർച്ചകൾ, യുവജന പങ്കാളിത്തം എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചു. വിശ്വാസത്തിന്റെ ഈ മഹാസമ്മേളനത്തിലേക്ക് രൂപതയിലെ എല്ലാ കുടുംബങ്ങളും വന്നുചേരണമെന്നാണ് തന്റെ ആഗ്രഹവും പ്രത്യാശയുമെന്ന് പിതാവ് പറയുകയുണ്ടായി.

വിശ്വാസവും, അറിവും, സൗഹൃദങ്ങളും പങ്കുവയ്ക്കുവാനുള്ള അനുഗ്രഹീതമായ ഒരു വേദിയായി ഈ കൺവെൻഷനെ കാണണമെന്നും യുവജനങ്ങളെ പ്രത്യേകം ഇതിലേക്ക് കൊണ്ടുവരണമെന്നും പിതാവ് ആഹ്വാനം ചെയ്തു. രൂപതയുടെ പ്രഥമ മെത്രാനായ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക രജതജൂബിലി കൂടി ഈ വേളയിൽ ആഘോഷിക്കുകയാണ്.

vachakam
vachakam
vachakam


കഴിഞ്ഞ 25 വർഷങ്ങളിലായി രൂപത കൈവരിച്ച വളർച്ചയിൽ പങ്കാളികളായ ഏവരെയും ഈ അവസരത്തിൽ ആദരപൂർവ്വം ഓർമ്മിക്കുന്നു. വികാരി ഫാ: മാത്യു ഇടവകാംഗങ്ങളുടെ പൂർണ്ണ സഹകരണവും പങ്കാളിത്തവും വാഗ്ദാനം ചെയ്യുകയും ഏവരെയും കൺവെൻഷനിൽ പങ്കുചേരാനായി ക്ഷണിക്കുകയും ചെയ്തു. 

കൺവൻഷൻ ഫിനാൻസ് ചെയർമാൻ ആൻഡ്രൂസ് തോമസ് കൺവൻഷനെ പറ്റി വിശദമായി പ്രതിപാദിച്ചു. 2026 ജൂലൈ മാസം നടക്കുന്ന സിറോ മലബാർ കൺവൻഷൻ, രൂപതയുടെ ചരിത്രത്തിൽതന്നെ സ്ഥാനം പിടിക്കുന്ന തലത്തിൽ വിജയകരമാക്കി തീർക്കുവാൻ വിപുലമായ പ്രവർത്തനങ്ങൾ നടന്നു വരുന്നതായി അദ്ദേഹം അറിയിച്ചു. 

vachakam
vachakam
vachakam

ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവർക്ക് ബുക്കിങ് നിരക്കിൽ ഇളവ് ലഭിക്കുന്നതാണ്. ഈ ഇളവ്  ഡിസംബർ 31 വരെ മാത്രമേ ലഭിക്കൂ. ഈ അവസരം എല്ലാവരും ഉപയോഗിക്കണമെന്നും ആൻഡ്രൂസ് അഭ്യർഥിച്ചു.


കൺവെൻഷൻ നാഷണൽ ഫണ്ട് റൈസിംഗ് കോർഡിനേറ്റർ ജോൺസൺ കണ്ണൂക്കാടൻ കൺവെൻഷനോടനുബന്ധിച്ച് നടത്തുന്ന പ്രോഗ്രാമുകളെ പറ്റി വിശദീകരിച്ചു.
2026 ജൂലൈ മാസം 9 മുതൽ 12 വരെ അതിമനോഹരമായ ഷിക്കഗോ നഗരത്തിൽ ആഘോഷപൂർവ്വമായി നടക്കുന്ന ഈ കൺവെൻഷന്റെ വേദി നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന അതിപ്രശസ്തമായ മക്കോർമിക് പ്ലേസും അതോട് ചേർന്ന മൂന്ന് ഹോട്ടലുകളും ആണ്.

വിശ്വാസ സംരക്ഷണത്തിനും, ആശയവിനിമയത്തിനും, സൗഹൃദ കൂട്ടായ്മകൾക്കും ഉതകുന്ന വിധത്തിൽ കൺവെൻഷൻ ക്രമീകരിക്കുവാൻ ഏവരും ഒറ്റക്കെട്ടായി പരിശ്രമിച്ചു വരുന്നു. ദിവസേനയുള്ള ദിവ്യബലി, ആരാധന എന്നിവയോടൊപ്പം, വൈവിധ്യമാർന്ന വിഷയാവതരണങ്ങളും, സംഘടനാ കൂട്ടായ്മകളും, കലാപരിപാടികളും, മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്.


യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേക ട്രാക്കുകളിൽ ആയിട്ടാണ് പരിപാടികൾ ഒരുക്കുന്നത്.  ലിവർമോർ  കോപ്പൽ പള്ളിയിലെ അച്ചന്റെയും, ഇടവകാംഗങ്ങളുടെയും വളരെ ഹൃദ്യമായ സ്വീകരണത്തിനും സഹകരണത്തിനും കൺവെൻഷൻ ടീം പ്രത്യേകം നന്ദി അറിയിച്ചു

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും www.syroconvention.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

ബീനാ വള്ളിക്കളം


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam