വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനായ ചാര്‍ലി കിര്‍ക്കിന്റെ മരണത്തിന് പിന്നാലെ ആമസോണില്‍ വില്‍പ്പനയ്ക്കെത്തിയ പുസ്തകം നിരവധി ചോദ്യങ്ങളുയര്‍ത്തുകയാണ്. 'ദി ഷൂട്ടിങ് ഓഫ് ചാര്‍ളി കിര്‍ക്' എന്ന പുസ്തകമാണ് കിര്‍ക് വെടിയേറ്റ് മരിക്കുന്നതിന്റെ തലേദിവസം വില്‍പ്പനയ്ക്കെത്തിയത്. അനസ്തേഷ്യ ജെ. കെയ്സി എന്ന വ്യക്തിയാണ് പുസ്തകത്തിന്റെ രചയിതാവ്.
ബുധനാഴ്ച യുഎസിലെ യൂട്ടായിലെ യൂട്ടാ വാലി സര്‍വകലാശാലയില്‍ രാഷ്ട്രീയ സംവാദത്തിനിടെയാണ് കിര്‍ക് വെടിയേറ്റ് മരിച്ചത്. യൂട്ടാ വാലി സര്‍വകലാശാലയിലെ ആക്രമണം, അതിന്റെ അനന്തരഫലങ്ങള്‍, അമേരിക്കയുടെ പ്രതികരണം എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിവരണം എന്ന തലക്കെട്ടോടുകൂടിയാണ് പുസ്തകം ആമസോണില്‍ വില്‍പ്പനയ്ക്കെത്തിയത്. ഇതോടെ ആരാണ് അനസ്തേഷ്യയെന്ന് അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. അതേസമയം, പുസ്തകത്തിന്റെ ലിസ്റ്റിങ് ആമസോണ്‍ സൈറ്റില്‍ നിന്ന് നീക്കം ചെയ്തു.
സാങ്കേതിക തകരാര്‍ കാരണം പുസ്കകം പ്രദര്‍ശിപ്പിച്ചിരുന്ന പ്രസിദ്ധീകരണ തീയതി തെറ്റായിരുന്നെന്നും ആശയക്കുഴപ്പത്തിന് ക്ഷമ ചോദിക്കുന്നെന്നും ആമസോണ്‍ വക്താവ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ചരിത്രം വഴിമാറിയ അത്താഴവിരുന്ന്; ഇറാനുമായുള്ള വെടിനിർത്തൽ പ്രഖ്യാപിക്കുമ്പോൾ ട്രംപിനൊപ്പം ഇന്ത്യൻ അംബാസഡറും
യൽദോ മോർ തീത്തോസ് തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ പെസഹ വ്യാഴാഴ്ച കാൽകഴുകൽ ശുശ്രൂഷ
ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിൽ കുതിച്ചുയർന്ന് വിപണി! നിക്ഷേപകർക്ക് വൻ ആശ്വാസം; ആഗോള സമ്പദ്വ്യവസ്ഥയിൽ
ചരിത്രം കുറിച്ച് ആർട്ടെമിസ് 2! ചന്ദ്രന്റെ ഭ്രമണപഥം വിട്ട് പേടകം ഭൂമിയിലേക്ക്; പസഫിക്