എഫ്ബിഐയുടെ ഉപ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഡാന്‍ ബോങീനോ പടിയിറങ്ങുന്നു 

DECEMBER 18, 2025, 7:41 AM

വാഷിംഗ്ടൺ: എഫ്ബിഐ ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനം ഡാൻ ബോംഗിനോ രാജിവയ്ക്കുന്നു. ജനുവരിയിൽ അദ്ദേഹം ഔദ്യോഗികമായി സ്ഥാനമൊഴിയും. വെറും 10 മാസം മാത്രമായിരുന്നു അദ്ദേഹം അധികാരത്തിലിരുന്നത്. 


ഡിസംബർ 17 ന് എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കിട്ട ഒരു കുറിപ്പിലാണ് 51 കാരനായ ബോംഗിനോ രാജി പ്രഖ്യാപിച്ചത്. ലക്ഷ്യബോധത്തോടെ സേവനമനുഷ്ഠിക്കാൻ അവസരം ലഭിച്ചത് ഒരു ബഹുമതിയാണെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, അറ്റോർണി ജനറൽ പാം ബോണ്ടി, എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ എന്നിവരോട് അദ്ദേഹം നന്ദിയും  പറഞ്ഞു, 

vachakam
vachakam
vachakam


ഫെബ്രുവരിയില്‍ നിയമിതനായപ്പോഴേ ബോങീനോയുടെ നിയമനം വിവാദമായിരുന്നു. മുന്‍ ന്യൂയോര്‍ക്ക് പോലീസ് ഓഫീസറും യുഎസ് സീക്രട്ട് സര്‍വീസ് ഏജന്റുമായിരുന്നെങ്കിലും, എഫ്ബിഐയില്‍ മുന്‍പരിചയമില്ലാത്ത ഒരാളെ ബ്യൂറോയുടെ രണ്ടാമത്തെ ഉയര്‍ന്ന പദവിയില്‍ നിയോഗിച്ചതിൽ വിമര്‍ശനം ഉയര്‍ന്നിരുന്നു.സാധാരണയായി ഈ പദവി വഹിക്കുന്നത് എഫ്ബിഐയിലെ മുതിര്‍ന്ന കരിയര്‍ ഉദ്യോഗസ്ഥരാണ്.


vachakam
vachakam
vachakam

അതേസമയം, ബോങീനോയുടെ തീരുമാനം സ്വമേധയാണെന്നും മാധ്യമ രംഗത്തേക്ക് മടങ്ങാനുള്ള താല്‍പര്യമാണ് കാരണം എന്നുമാണ് ട്രംപ് പിന്നീട് സൂചന നല്‍കിയത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam