ധനികർക്ക് യുഎസിൽ അതിവേഗം സ്ഥിരതാമസം: 10 ലക്ഷം ഡോളർ സംഭാവന ചെയ്താൽ ട്രംപിന്റെ 'ഗോൾഡ് കാർഡ്' വിസ.
അമേരിക്കൻ
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്തേക്ക് സമ്പന്നരായ വിദേശികളെ
ആകർഷിക്കുന്നതിനായി 'ഗോൾഡ് കാർഡ്' എന്ന പേരിൽ പുതിയ കുടിയേറ്റ വിസാ
പദ്ധതിക്ക് തുടക്കം കുറിച്ചു.
ഒരു മില്യൺ ഡോളർ (ഏകദേശം 8.3 കോടിയിലധികം ഇന്ത്യൻ രൂപ) യുഎസ് സർക്കാരിന്
സംഭാവനയായി നൽകുന്ന വിദേശികൾക്ക് അതിവേഗം യുഎസിൽ സ്ഥിരതാമസം നേടാൻ ഈ പദ്ധതി
അവസരം നൽകും.
വ്യക്തിഗത
അപേക്ഷകർക്ക് ഒരു മില്യൺ ഡോളറും, ജീവനക്കാർക്ക് വേണ്ടി അപേക്ഷിക്കുന്ന
കോർപ്പറേഷനുകൾക്ക് രണ്ട് മില്യൺ ഡോളറുമാണ് സംഭാവനയായി നൽകേണ്ടത്. ഈ തുക യുഎസ് ട്രഷറിയിലേക്ക് നേരിട്ടുള്ള 'സംഭാവന' ആയിരിക്കും, അതായത് നിക്ഷേപം പോലെ തിരിച്ചെടുക്കാൻ സാധിക്കുന്നതല്ല.
പ്രധാന അപേക്ഷകനോടൊപ്പം ഭാര്യയ്ക്കും 21 വയസ്സിൽ താഴെയുള്ള ഓരോ കുട്ടിക്കും ഓരോ മില്യൺ ഡോളർ വീതം അധികമായി സംഭാവന ചെയ്യേണ്ടിവരും. കൂടാതെ ഓരോ അപേക്ഷകനും 15,000 ഡോളർ (ഏകദേശം 12.5 ലക്ഷം രൂപ) നോൺ-റീഫണ്ടബിൾ പ്രോസസ്സിംഗ് ഫീസും നൽകണം.
ഈ ഗോൾഡ് കാർഡ് വിസയിലൂടെ, അപേക്ഷകർക്ക് യുഎസിൽ പെർമനന്റ് റെസിഡൻസി (ഗ്രീൻ കാർഡ്) ലഭിക്കും.
അപേക്ഷാ നടപടികൾ വേഗത്തിലാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷത. നിലവിലുള്ള
കടുപ്പമേറിയ തൊഴിലധിഷ്ഠിത വിസകളുടെ (EB-1, EB-2) പരമ്പരാഗത മാനദണ്ഡങ്ങൾ
പാലിക്കാതെ തന്നെ ഈ സംഭാവനയുടെ അടിസ്ഥാനത്തിൽ അപേക്ഷകന് പ്രത്യേക കഴിവുകളോ
ദേശീയ താൽപ്പര്യമോ ഉണ്ടെന്ന് പരിഗണിച്ച് എളുപ്പത്തിൽ സ്ഥിരതാമസത്തിന് അർഹത
നേടാൻ സാധിക്കും.
അമേരിക്കൻ
സമ്പദ്‌വ്യവസ്ഥയിലേക്ക് വലിയ തോതിൽ വിദേശ പണം ആകർഷിക്കുക, അതുവഴി
രാജ്യത്തെ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഗോൾഡ് കാർഡ്
പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് എന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
നിലവിലെ ഗ്രീൻ കാർഡ് പ്രക്രിയകളിൽ ഉണ്ടാകുന്ന കാലതാമസം കാരണം മികച്ച വിദേശ
ടാലന്റുകളെ രാജ്യത്തിന് നഷ്ടമാകുന്നു എന്ന ബിസിനസ് നേതാക്കളുടെ പരാതികൾ
പരിഗണിച്ചാണ് ഈ നീക്കം എന്നും ട്രംപ് ഭരണകൂടം പറയുന്നു. എങ്കിലും,
പണമുള്ളവർക്ക് മാത്രം യുഎസിലേക്ക് വഴിതുറക്കുന്ന ഈ വിസയെക്കുറിച്ച്
കുടിയേറ്റ വിദഗ്ധർക്കിടയിൽ ആശങ്കയും വിമർശനങ്ങളും നിലനിൽക്കുന്നുണ്ട്.
English
Summary: US President Donald Trump has launched a new Gold Card
immigration visa program offering an expedited path to US permanent
residency for wealthy foreign nationals who make a significant financial
gift of $1 million to the US government. The
program requires an individual donation of $1 million (and the same
amount for each dependent) or $2 million for corporate sponsorship, plus
a $15,000 processing fee, allowing applicants to bypass certain
existing visa requirements under the EB-1 and EB-2 categories.
Tags:
Donald Trump, Gold Card Visa, US Immigration, Permanent Residency, EB-1
Visa, EB-2 Visa, Wealthy Immigrants, US Economy, ഡൊണാൾഡ് ട്രംപ്, ഗോൾഡ്
കാർഡ്, യുഎസ് വിസ, കുടിയേറ്റം, സ്ഥിരതാമസം, അമേരിക്കൻ പ്രസിഡന്റ്