വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡിസിയിലെ മെട്രോപൊളിറ്റന്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റിനെ ഫെഡറല്‍ ഭരണകൂടത്തിന് കീഴിലാക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ക്രമസമാധാന പ്രശ്‌നങ്ങളും സുരക്ഷയും ചൂണ്ടിക്കാട്ടിയാണ് തലസ്ഥാന നഗരത്തിലെ പോലീസ് സേനയുടെ നിയന്ത്രണം താല്‍ക്കാലികമായി ഏറ്റെടുക്കാന്‍ അനുവദിക്കുന്ന ഡിസി ഹോംറൂള്‍ ആക്റ്റ്‌നുസരിച്ച് ട്രംപ് നടപടിയെടുത്തത്. വാഷിംഗ്ടണില്‍ 800 നാഷണല്‍ ഗാര്‍ഡ്‌സിനെ വിന്യസിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
''നമ്മുടെ തലസ്ഥാന നഗരത്തില്‍ അക്രമാസക്തരായ സംഘങ്ങളും രക്തദാഹികളായ കുറ്റവാളികളും, യുവാക്കളുടെ വന്യമായ അലഞ്ഞുതിരിയുന്ന കൂട്ടവും, മയക്കുമരുന്ന് ഉപയോഗിച്ച ഭ്രാന്തന്മാരും, ഭവനരഹിതരും നിറഞ്ഞിരിക്കുന്നു,'' ട്രംപ് വൈറ്റ് ഹൗസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇനി ഇത് അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. പൊലീസ് സേനയെ ഫെഡറല്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നടപടിക്ക് അറ്റോണി ജനറല്‍ പാം ബോണ്ടി മേല്‍നോട്ടം വഹിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്