ന്യൂയോര്‍ക്ക്: വ്യാപാര കരാര്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പു നല്‍കിയാണ് ആണവശക്തികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചതെന്ന അവകാശവാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മെയ് ഏഴിന് ആരംഭിച്ച് 10 ന് അവസാനിച്ച സംഘര്‍ഷത്തില്‍ 7 അല്ല 8 വിമാനങ്ങള്‍ വെടിവച്ചിട്ടെന്നും ട്രംപ് പറഞ്ഞു. നേരത്തെ 7 വിമാനങ്ങള്‍ വെടിവച്ചിട്ടെന്നായിരുന്നു പറഞ്ഞിരുന്നത്.
വ്യാപാരക്കരാറുകള്‍ റദ്ദാക്കുമെന്ന് പറഞ്ഞതിന്റെ പിറ്റേന്ന് തന്നെ ഇരുകൂട്ടരും വിളിച്ച് സമാധാനത്തിലെത്തി എന്ന് അറിയിച്ചെന്നും ഫ്ളോറിഡയില്‍ നടന്ന അമേരിക്ക ബിസിനസ് ഫോറത്തില്‍ ട്രംപ് പറഞ്ഞു.
അതേസമയം ട്രംപ് അവകാശവാദം ഉന്നയിക്കുന്നത് 58-ാം തവണയായിട്ടും മോദി സര്‍ക്കാര്‍ അതു നിഷേധിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ഡല്‍ഹിയില്‍ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ചരിത്രം കുറിച്ച് ആർട്ടെമിസ് ദൗത്യം; ചന്ദ്രനിലെത്തി നാസയുടെ യാത്രികർ; ഭൂമിയിൽ നിന്നുള്ള ദൂരത്തിൽ
ഇറാന്റെ എണ്ണക്കണ്ണായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള അമേരിക്കൻ കരസേനാ നീക്കത്തിന്റെ പ്ലാൻ പുറത്ത്
ഇറാനിൽ മിസൈൽ വർഷം; 25 പേർ കൊല്ലപ്പെട്ടു; ട്രംപിന്റെ അന്ത്യശാസനം ഇന്ന് അവസാനിക്കും
ലോകം കാത്തിരുന്ന ശുഭവാർത്ത; ഇറാൻ - അമേരിക്ക യുദ്ധത്തിൽ 45 ദിവസത്തെ വെടിനിർത്തലിന്