വാഷിങ്ടണ്‍/കീവ്: ഉക്രെയ്ന്‍ യുദ്ധത്തിന് രണ്ടാഴ്ചയ്ക്കുള്ളില്‍ സമാധാനപരമായ പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ റഷ്യക്ക് ഉപരോധങ്ങളേര്‍പ്പെടുത്തുമെന്ന ഭീഷണി ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
'എന്തുചെയ്യണമെന്ന് തീരുമാനിക്കാന്‍ പോകുകയാണ്. അതൊരു പ്രധാനപ്പെട്ട തീരുമാനമായിരിക്കും. വലിയ ഉപരോധങ്ങളോ ഉയര്‍ന്ന തീരുവയോ ആകാം. ഇതുരണ്ടുമുണ്ടാകാം'' -ട്രംപ് പറഞ്ഞു. ഉക്രെയ്‌നിലെ യുഎസ് ഫാക്ടറിയില്‍ ഈയാഴ്ച റഷ്യ നടത്തിയ ആക്രമണത്തിലെ അസന്തുഷ്ടിയും അദ്ദേഹം പ്രകടിപ്പിച്ചു. ആക്രമണത്തില്‍ തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു.
അതേസമയം പുടിനും താനുമായുള്ള കൂടിക്കാഴ്ച തടയാനുള്ള എല്ലാവിധ ശ്രമങ്ങളും റഷ്യയുടെ ഭാഗത്തുനിന്ന് നടക്കുന്നതായി ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. തങ്ങളുടെ കൂടിക്കാഴ്ചയിലൂടെ മാത്രമേ യുദ്ധം അവസാനിപ്പിക്കാനാകൂവെന്നും പുടിനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സെലെന്‍സ്‌കി ആവര്‍ത്തിച്ചു.
അലാസ്‌കയിലെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തിങ്കളാഴ്ച സെലെന്‍സ്‌കിയുമായി ട്രംപ് വൈറ്റ് ഹൗസില്‍ ചര്‍ച്ച നടത്തിയിരുന്നു. പുടിന്‍-സെലെന്‍സ്‌കി കൂടിക്കാഴ്ചയ്ക്കുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചതായും പറഞ്ഞിരുന്നു. എന്നാല്‍ ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയ്ക്കുള്ള ഉടമ്പടി ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയി ലാവ്റോവിന്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്