വാഷിംഗ്‌ടൺ: വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കമ്പ്യൂട്ടർ ചിപ്പുകൾക്കും സെമികണ്ടക്ടറുകൾക്കും 100 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിൽ കമ്പ്യൂട്ടർ ചിപ്പുകൾ നിർമ്മിക്കുന്ന കമ്പനികളെ നികുതിയിൽ നിന്ന് ഒഴിവാക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
"ചിപ്പുകൾക്കും സെമികണ്ടക്ടറുകൾക്കും ഏകദേശം 100% താരിഫ് ഏർപ്പെടുത്തും, എന്നാൽ നിങ്ങൾ അമേരിക്കൻ ഐക്യനാടുകളിൽ നിർമ്മാണം നടത്തുകയാണെങ്കിൽ, യാതൊരു ചാർജും ഈടാക്കില്ല''- ആപ്പിൾ സിഇഒ ടിം കുക്കുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ ട്രംപ് പറഞ്ഞു.
കമ്പ്യൂട്ടർ ചിപ്പുകൾക്കും സെമികണ്ടക്ടറുകൾക്കും 100 ശതമാനം താരിഫ് ഏർപ്പെടുത്തുന്നതോടെ, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈലുകൾ, വീട്ടുപകരണങ്ങൾ, മറ്റ് ഡിജിറ്റൽ അവശ്യവസ്തുക്കൾ എന്നിവയുടെ വില ഉയരാൻ സാധ്യതയുണ്ട്.
ഇന്ത്യയുടെ കയറ്റുമതി തീരുവ 50 ശതമാനമാക്കി ഉയർത്തിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. ഉക്രൈൻ - റഷ്യ യുദ്ധ തുടരുന്നതിനിടെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യൻ നടപടി ട്രംപിനെ ചൊടിപ്പിച്ചിരുന്നു. അടുത്തയാഴ്ച താരിഫുകൾ പ്രാബല്യത്തിൽ വരും.
ലോകമെമ്പാടും കമ്പ്യൂട്ടർ ചിപ്പുകളുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ജൂണിൽ വിൽപ്പന 19.6% വർദ്ധിച്ചതായി വേൾഡ് സെമികണ്ടക്ടർ ട്രേഡ് സ്റ്റാറ്റിസ്റ്റിക്സ് ഓർഗനൈസേഷൻ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്