അമേരിക്കയുടെ 250-ാം ജന്മദിനം ആഘോഷിക്കുന്നതിനായി അടുത്ത വർഷം വൈറ്റ് ഹൗസ് ഒരുക്കുന്ന വലിയ ആഘോഷ പരിപാടികളുടെ രൂപരേഖ പ്രഖ്യാപിച്ചു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. “ലോകം ഇതുവരെ കണ്ട ഏറ്റവും വലിയ ജന്മദിനാഘോഷം അമേരിക്കയ്ക്ക് നൽകും” എന്ന തന്റെ വാഗ്ദാനം അദ്ദേഹം വീണ്ടും ആവർത്തിച്ചു.
2024 തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് തന്നെ മുൻകാല ലോകപ്രദർശനങ്ങളോട് താരതമ്യപ്പെടുത്താവുന്ന വമ്പൻ ആഘോഷം സംഘടിപ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായി ‘ഫ്രീഡം 250’ (Freedom 250) എന്ന പേരിലുള്ള പരിപാടികളുടെ പട്ടിക അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ ഔദ്യോഗികമായി പുറത്തുവിട്ടു.
വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത് അനുസരിച്ചു ജൂൺ 25 മുതൽ ജൂലൈ 10 വരെ വിവിധ ആഘോഷ പരിപാടികൾ നടക്കും. ഇതിൽ രാജ്യത്തിനായി ജീവൻ നല്കിയ സൈനികരെ ആദരിക്കുന്ന ‘സ്പിരിറ്റ് ഓഫ് അമേരിക്ക’ പരേഡ്, ലോകത്തിലെ ഏറ്റവും വലിയതായിരിക്കും എന്ന് വാഗ്ദാനം ചെയ്യുന്ന നാഷണൽ മാളിലെ ‘ബർത്ത്ഡേ ഫയർവർക്സ് സെലിബ്രേഷൻ’, കൂടാതെ 50 സംസ്ഥാനങ്ങളുടെയും പവിലിയനുകൾ ഉൾപ്പെടുന്ന ‘ഗ്രേറ്റ് അമേരിക്കൻ സ്റ്റേറ്റ് ഫെയർ’ എന്നിവ ഉൾപ്പെടും.
“സത്യം പറഞ്ഞാൽ, ഇതുപോലൊരു കാഴ്ച നിങ്ങൾ ഒരിക്കലും കണ്ടിട്ടുണ്ടാകില്ല, ഇനി ഒരിക്കലും കാണാനും പോകില്ല,” എന്നാണ് ട്രംപ് തന്റെ പ്രഖ്യാപന വീഡിയോയിൽ വ്യക്തമാക്കുന്നത്.
ട്രംപ്, ‘പാട്രിയറ്റ് ഗെയിംസ്’ എന്ന പേരിലുള്ള ഒരു പ്രത്യേക കായികമേളയും പ്രഖ്യാപിച്ചു. ഇത് നാലുദിവസം നീളുന്ന ഒരു കായിക മത്സരം ആയിരിക്കും. ഓരോ സംസ്ഥാനത്തെയും പ്രദേശത്തെയും പ്രതിനിധീകരിച്ച്, മികച്ച ഹൈസ്കൂൾ കായികതാരങ്ങളായ ഒരാൾ പുരുഷനും ഒരാൾ സ്ത്രീയും മത്സരിക്കും എന്നാണ് ട്രംപ് വ്യക്തമാക്കിയത്.
“വനിതാ കായിക മത്സരങ്ങളിൽ പുരുഷന്മാർ പങ്കെടുക്കില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു. അങ്ങനെ ഒന്നും നിങ്ങൾക്ക് കാണാനാവില്ല,” എന്ന് പറഞ്ഞുകൊണ്ട് ട്രാൻസ്‌ജെൻഡർ കായികതാരങ്ങളെക്കുറിച്ചുള്ള തന്റെ എതിർപ്പ് ട്രംപ് വീണ്ടും ആവർത്തിച്ചു.
ആഘോഷങ്ങളോടൊപ്പം, വാഷിംഗ്ടൺ ഡി.സിയിലും പരിസരങ്ങളിലും നടപ്പിലാക്കുന്ന പുതിയ നിർമാണ പദ്ധതികളും ട്രംപ് എടുത്തുപറഞ്ഞു. ആർലിങ്ടൺ നാഷണൽ സെമിത്തേരിയുടെ പ്രവേശനത്തിനടുത്തായി നിർമ്മിക്കാൻ പോകുന്ന ‘വിജയകമാനം’ എന്ന പുതിയ പദ്ധതിയുടെ നിർമാണം “വളരെ അടുത്ത കാലത്തുതന്നെ” ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ച, ആഭ്യന്തര നയ കൗൺസിലിന്റെ ഡയറക്ടറുമായ വിംസ് ഹാലിയെയാണ് ഈ പദ്ധതിയുടെ ചുമതല ഏൽപ്പിച്ചതെന്നും ട്രംപ് അറിയിച്ചു.
“പാരീസിലെ കമാനത്തേക്കാൾ പോലും എല്ലാ നിലയിലും ഇത് മികവ് പുലർത്തും. ലോകത്തിലെ അത്യന്തം പ്രധാനപ്പെട്ട നഗരങ്ങളിൽ ഇതുവരെ ഒരു വിജയകമാനം ഇല്ലാത്ത ഏക നഗരമായിരുന്നു ഇത്. ഇനി, ഇത് എല്ലാറ്റിനെയും മറികടക്കും,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
