വാഷിങ്ടന്‍: സൈനികര്‍ക്ക് പിന്തുണ നല്‍കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പട്രോളിങ്ങിന് ഇറങ്ങുന്നു. നഗരങ്ങളിലെ അക്രമങ്ങളും കുറ്റകൃത്യങ്ങളും തടയാനാണ് ഈ തീരുമാനം എന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ നഗരവാസികളുടെ പ്രതിഷേധങ്ങള്‍ തടയുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കമെന്നും ആക്ഷേപമുണ്ട്.
'നമ്മുടെ തലസ്ഥാനം തിരികെ എടുക്കുമെന്ന്' ശപഥം ചെയ്തുകൊണ്ടാണ് ദിവസങ്ങള്‍ക്ക് മുന്‍പ് വാഷിങ്ടനില്‍ നാഷനല്‍ ഗാര്‍ഡിനെയും സൈനികരെയും വിന്യസിക്കാന്‍ ട്രംപ് ഉത്തരവിട്ടത്. 'ഇന്ന് രാത്രി ഞാന്‍ പൊലീസിനും സൈന്യത്തിനും ഒപ്പം പുറത്തുപോകാന്‍ പോകുന്നു.'- ഒരു മാധ്യമത്തിനോട് ട്രംപ് പറഞ്ഞു.
800 സൈനികരെയാണ് വാഷിങ്ടന്‍ നഗരത്തില്‍ വിന്യസിച്ചിട്ടുള്ളത്. ഡെമോക്രാറ്റുകളുടെ ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ക്കൊപ്പം റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളിലും സൈനികരെ വിന്യസിച്ചിട്ടുണ്ട്. അതേസമയം കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍മാര്‍ അണിനിരന്നതോടെ നഗരങ്ങളില്‍ കുറ്റകൃത്യങ്ങള്‍ കുറയുന്നുവെന്ന കണക്കുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ നഗരങ്ങളില്‍ നിയമപാലകരെ സഹായിക്കാന്‍ നാഷനല്‍ ഗാര്‍ഡ് സൈനികരെ നിയോഗിച്ചതിനെ എതിര്‍ക്കുന്നവരും ഉണ്ട്.
സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ഗവര്‍ണറുടെ അനുമതി ഇല്ലാതെ സൈനികരെ അയക്കുന്നത് സ്വാതന്ത്ര്യം കവരുന്നതാണെന്നാണ് ഇവരുടെ പക്ഷം. സാധാരണയായി നാഷനല്‍ ഗാര്‍ഡ് സംസ്ഥാന ഗവര്‍ണറുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്