വാഷിംഗ്ടൺ ഡി.സി. പോലീസിന്മേൽ ഫെഡറൽ നിയന്ത്രണം 30 ദിവസത്തേക്കാൾ കൂടുതൽ നീട്ടാൻ കോൺഗ്രസ് അംഗങ്ങളോട് അഭ്യർത്ഥിക്കുമെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. പൊലീസ് ഫോഴ്സിന്റെ ഫെഡറൽ മേൽനോട്ടം നിലവിലെ 30-ദിന പരിധി കടന്നും നീട്ടാൻ പദ്ധതിയിടുകയാണെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്.
അതേസമയം ട്രംപ് നേരത്തേ തന്നെ നാഷണൽ ഗാർഡ് സൈനികരെ സജീവമാക്കി, നഗരത്തിൽ “ക്രിമിനൽ അടിയന്തരാവസ്ഥ” പ്രഖ്യാപിച്ച് പൊലീസ് നിയന്ത്രണം ഏറ്റെടുത്തിരുന്നു. നഗരത്തിലെ കൊലപാതക നിരക്ക് ലോകത്തിലെ ചില ഏറ്റവും അപകടകരമായ നഗരങ്ങളെക്കാൾ ഉയർന്നതാണ് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഫെഡറൽ മേൽനോട്ടം സ്ഥിരമായി തുടരാനും, ഇത് മറ്റ് നഗരങ്ങൾക്ക് മാതൃകയാവാനും ആണ് ട്രംപ് ആഗ്രഹിക്കുന്നത്. മുമ്പ് അദ്ദേഹം ഡെമോക്രാറ്റ്-നേതൃത്വമുള്ള ചിക്കാഗോ പോലുള്ള നഗരങ്ങളിലും ഇതുപോലെ മേൽനോട്ടം ആവശ്യപ്പെടുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം 30 ദിവസത്തേക്ക് നടത്തുന്ന താൽക്കാലിക നിയന്ത്രണത്തിന് ഡിസ്‌ട്രിക്റ്റ് ഓഫ് കോളംബിയ ഹോം റൂൾ ആക്റ്റ് ഉപയോഗിച്ചിരുന്നു. എന്നാൽ 30-ദിനത്തിന് മുകളിൽ നിയന്ത്രണം നിലനിർത്താൻ ഹൗസ് ഒഫ് റെപ്രസന്റേറ്റിവ്‌സ് ഒപ്പം സെനറ്റിന്റെ അംഗീകാരവും വേണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്