വാഷിംഗ്ടണ്‍: കോടതികള്‍ തന്റെ തീരുവ നയം റദ്ദാക്കിയാല്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. റാഡിക്കല്‍ ഇടത് കോടതികള്‍ താരിഫ് നയം റദ്ദാക്കിയാന്‍ 1929 ലേതു പോലെ വന്‍ സാമ്പത്തിക മാന്ദ്യം ഉണ്ടാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. താന്‍ പ്രഖ്യാപിച്ച താരിഫുകള്‍ ഓഹരി വിപണിയിലെ റെക്കോഡ് നേട്ടങ്ങള്‍ക്കും സര്‍ക്കാരിന്റെ വരുമാനത്തിലെ കുതിച്ചുചാട്ടത്തിനും ഉത്തേജകമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു.
''താരിഫുകള്‍ ഓഹരി വിപണിയില്‍ വലിയ തോതില്‍ പോസിറ്റീവ് സ്വാധീനം ചെലുത്തുന്നു. മിക്കവാറും എല്ലാ ദിവസവും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കപ്പെടുന്നു,'' ട്രംപ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ എഴുതി. നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ യുഎസ് ഖജനാവിലേക്ക് ഒഴുകുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
അമേരിക്കയുടെ സമ്പത്തും കരുത്തും സംരക്ഷിക്കുന്നതിന് താരിഫുകള്‍ അനിവാര്യമാണെന്ന് ട്രംപ് പറഞ്ഞു. 'നമ്മുടെ രാജ്യം വിജയവും മഹത്വവും അര്‍ഹിക്കുന്നു, പ്രക്ഷുബ്ധതയും പരാജയവും അപമാനവുമല്ല. ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ!' അദ്ദേഹം പറഞ്ഞു.
60 ലേറെ ലോക രാജ്യങ്ങളില്‍ നിന്നും യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള സാധനങ്ങള്‍ക്ക് 10 ശതമാനമോ അതിലേറെയോ താരിഫ് പ്രാബല്യത്തില്‍ വന്നതിന് പിന്നാലെയാണ് ട്രംപിന്റെ അവകാശവാദങ്ങള്‍. യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 15 ശതമാനവും തായ്വാന്‍, വിയറ്റ്‌നാം, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 20% നികുതിയുമാണ് ചുമത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്