ബോസ്റ്റൺ: ബോസ്റ്റണിൽ കുടിയേറ്റക്കാർക്കെതിരെ ട്രംപ് ഭരണകൂടം പുതിയ നടപടികൾ ആരംഭിച്ചതായി റിപ്പോർട്ട്. 'ഓപ്പറേഷൻ പാട്രിയോട്ട് 2.0' എന്ന് പേരിട്ടിരിക്കുന്ന ഈ നടപടിക്രമം ഏതാനും ആഴ്ചകൾ നീണ്ടുനിൽക്കുമെന്നാണ് സൂചന. കുടിയേറ്റക്കാരെ കൂട്ടത്തോടെ പിടികൂടാൻ സൈന്യത്തെയും ഫെഡറൽ ഏജന്റുമാരെയും അയയ്ക്കാൻ ട്രംപ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്.
ഫെഡറൽ കുടിയേറ്റ ഉദ്യോഗസ്ഥരുമായി സഹകരിക്കാത്ത 'സങ്കേത നഗരങ്ങളെ' ലക്ഷ്യമിട്ടാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കം. തടവിൽ നിന്ന് മോചിതരായവരെയും, എന്നാൽ കുടിയേറ്റ ഉദ്യോഗസ്ഥർക്ക് കൈമാറാത്തവരെയും പിടികൂടാനാണ് കഇഋ ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ട്രംപിന്റെ കുടിയേറ്റ നയങ്ങളെ ബോസ്റ്റൺ മേയർ മിഷേൽ വു വിമർശിച്ചു. ഈ നീക്കം സമൂഹത്തിന്റെ സുരക്ഷയ്ക്ക് വിരുദ്ധമാണെന്നും ഇത് നഗരത്തിൽ ഭയം സൃഷ്ടിക്കുമെന്നും അവർ പറഞ്ഞു. ന്യൂയോർക്ക്, ലോസ് ആഞ്ചലസ് തുടങ്ങിയ നഗരങ്ങൾക്കെതിരെയും ട്രംപ് സമാനമായ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഫോമാ ഇടക്കാല ജനറൽബോഡി സൂം മീറ്റിങ് ഏപ്രിൽ 16-ാം തീയതി വ്യാഴാഴ്ച
ഹോർമുസ് കടലിടുക്കിലൂടെ അമേരിക്കൻ യുദ്ധക്കപ്പലുകൾ പ്രവേശിച്ചു; ഇറാനെ വെല്ലുവിളിച്ച് ഡോണാൾഡ് ട്രംപിന്റെ നീക്കം
ഇസ്രായേലിനേക്കാൾ കൂടുതൽ വിമാനങ്ങൾ തകരാൻ കാരണമെന്ത്? എയർ മാർഷൽ വിശദീകരിക്കുന്നു
ഇറാൻ യുദ്ധം അമേരിക്കക്കാരുടെ ഉറക്കം കെടുത്തുന്നു; ഇന്ധനവില വർദ്ധനവിൽ നട്ടംതിരിഞ്ഞ് ജനങ്ങൾ