ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനാണ് ഇന്ത്യക്കെതിരെ ട്രംപ് ആക്രമണാത്മക സാമ്പത്തിക സ്വാധീനം ഉപയോഗിച്ചതെന്ന് വാന്‍സ്

AUGUST 24, 2025, 3:48 PM

വാഷിംഗ്ടണ്‍: ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാനാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്ക് മേല്‍ ദ്വിതീയ താരിഫുകള്‍ ഉള്‍പ്പെടെയുള്ള ആക്രമണാത്മക സാമ്പത്തിക സ്വാധീനം പ്രയോഗിച്ചതെന്ന് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്. മോസ്‌കോയുടെ എണ്ണ വ്യാപാരത്തില്‍ നിന്നുള്ള വരുമാനം വെട്ടിക്കുറയ്ക്കാനുള്ള വാഷിംഗ്ടണിന്റെ നീക്കത്തിന്റെ ഭാഗമാണ് ഈ നടപടികളെന്ന് എന്‍ബിസി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വാന്‍സ് പറഞ്ഞു.

'കൊലപാതകം നിര്‍ത്തിയാല്‍ റഷ്യയെ ലോക സമ്പദ്വ്യവസ്ഥയില്‍ പുനര്‍നിര്‍മ്മിക്കാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കാന്‍ ശ്രമിച്ചു. എന്നാല്‍ കൊലപാതകം നിര്‍ത്തിയില്ലെങ്കില്‍ അവര്‍ ഒറ്റപ്പെടുന്ന് തുടരും,' വാന്‍സ് പറഞ്ഞു.

റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കളായ ചൈനയെ ഒഴിവാക്കി രണ്ടാമത്തെ വലിയ വാങ്ങലുകാരായ ഇന്ത്യക്ക് എതിരെയാണ് ട്രംപ് ഭരണകൂടം നടപടി കടുപ്പിച്ചിരിക്കുന്നത്. യുഎസ് നടപടി നീതിക്കും യുക്തിക്കും നിരക്കുന്നതല്ലെന്നും ദേശീയ താല്‍പ്പര്യവും വിപണി ഘടകങ്ങളുമാണ് തീരുമാനങ്ങളെ നയിക്കുന്നതെന്നുമാണ് ഇന്ത്യ പ്രതികരിച്ചത്. യുഎസും റഷ്യയില്‍ നിന്ന് നിരവധി ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam