ഷിക്കാഗോ: 2025 ലെ ക്രിസ്തുമസിനൊരുക്കമായി ഷിക്കാഗോയിൽ നിന്നും പുറത്തിറങ്ങിയ ഉണ്ണിയേശുവെ എന്ന ക്രിസ്മസ് ഗാനം വിജയകരമായി ഒരാഴ്ച പിന്നിടുന്നു. വോയിസ് ഓഫ് ആഡംസിന്റെ ബാനറിൽ കെവിടിവിയുടെ സഹകരണത്തോടെ ജേക്കബ് മീഡിയ ഓഫ് ഷിക്കാഗോ നിർമ്മിച്ച ഉണ്ണിയേശുവെ എന്ന ക്രിസ്മസ് കരോൾ ഗാനം പുറത്തിറങ്ങി ഒരാഴ്ച പിന്നിടുമ്പോൾ 25000 ലധികം ആസ്വാദകരയുടെ പിന്തുണയാണ് യൂട്യൂബിൽ നിന്ന് മാത്രമായി നേടിയിരിക്കുന്നത്.
താരഗായകരോ സംഗീത സംവിധായകരോ ഇല്ലാതെ ഷിക്കാഗോയിലെ തന്നെ കലാകാരന്മാരെ അണിനിരത്തികൊണ്ട് പുറത്തിറക്കിയിരിക്കുന്ന ഈ ഗാനം ഈ സീസണിൽ പുറത്തിറങ്ങിയ കരോൾ ഗാനങ്ങളുടെ ഇടയിൽ ശ്രദ്ദേയമായ മുന്നേറ്റമാണ് കാഴ്ചവച്ചിരിക്കുന്നത്. ഷിക്കാഗോയിലെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകനും ഗാനശുശ്രൂഷാ മേഖലയിൽ ചിരപരിചിതനുമായ അനിൽ മറ്റത്തിക്കുന്നേൽ രചനയും സംഗീത സംവിധാനവും ചെയ്യുന്ന ഈ കരോൾ ഗാനം ആലപിച്ചിരിക്കുന്നത് സിംഫണി മ്യൂസിക്ക് ഷിക്കാഗോയുടെ ബാനറിൽ സജി മാലിത്തുരുത്തേൽ, ജോബി പണയപ്പറമ്പിൽ, മനീഷ് കൈമൂലയിൽ, ജീവൻ തോട്ടിക്കാട്ട്, ലിഡിയ സൈമൺ, അമ്മു തൊട്ടിച്ചിറ, ടെസ്സി തോട്ടിക്കാട്ട്, എലിസബത്ത് തോട്ടിക്കാട്ട് എന്നിവരാണ്.
ഷിക്കാഗോ ബെൻ സ്റ്റുഡിയോയിൽ ബെന്നി തോമസ് റിക്കോർഡിങ്ങ് നിർവ്വഹിച്ച്, പ്രദീപ് ടോം ഓർക്കസ്ട്രഷൻ ചെയ്തിരിക്കുന്ന ഈ ഗാനത്തിന്റെ ദൃശ്യാവിഷ്കാരം പകർത്തിയിരിക്കുന്നത് സജി പണയപറമ്പിലാണ്. വളരെയെളുപ്പം ഏവർക്കും ഏറ്റുപാടാൻ സാധിക്കത്തക്കവിധത്തിൽ തയ്യാറാക്കിയിരിക്കുന്ന ഈ ഗാനത്തിൽ ഏതാനും കുട്ടികൾക്കും പാടുവാൻ അവസരം നൽകിയിട്ടുണ്ട്.
പൂർണ്ണമായും ഷിക്കാഗോയിലെ ഗായകർക്ക് അവസരം നൽകികൊണ്ട് ഇദംപ്രഥമമായാണ് ഒരു ഗാനം പുറത്തിറങ്ങുന്നത്. അനിൽ മറ്റത്തിക്കുന്നേൽ രചനയും സംഗീതവും നിർവ്വഹിച്ച് പിറവം വിൽസണും അമ്മു തൊട്ടിച്ചിറയും ആലപിച്ച 'അണയാം ദൈവജനമേ' എന്ന ഗാനത്തിന്റെ വിജയത്തിന് ശേഷം വോയിസ് ഓഫ് ആഡം ഇന്റർനാഷണൽ മ്യൂസിക്ക് പ്രൊഡക്ഷന്റെ ഭാഗമായി ഷിക്കാഗോയിൽ നിന്നും വീണ്ടും ഒരു ഹിറ്റ് ഗാനം കൂടിതയ്യാറാക്കുവാൻ ശക്തി പകർന്ന ദൈവത്തിന് നന്ദി പറയുന്നതായി വോയ്സ് ഓഫ് ആഡം കോർഡിനേറ്റർ അജിത് ബേബി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വീണ്ടും അങ്കത്തിനൊരുങ്ങി കമലാ ഹാരിസ്; 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് സൂചന
രഹസ്യ സൈനിക പേറ്റന്റ് ഉടമയായ അമേരിക്കൻ റോക്കറ്റ് ശാസ്ത്രജ്ഞയെ കാണാതായി; ദുരൂഹതയേറി ശാസ്ത്രലോകം
ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്ന് ഉറപ്പ് നൽകണം; സമാധാന ചർച്ചകളിൽ കടുത്ത ഉപാധിയുമായി ഡൊണാൾഡ്
ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ കടുത്ത സൈനിക നീക്കം; ബാക്കപ്പ് പ്ലാൻ വ്യക്തമാക്കി ഡൊണാൾഡ്