വാഷിംഗ്ടണ്‍: ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയെയും (ബിഎല്‍എ) അതിന്റെ കീഴിലുള്ള മജീദ് ബ്രിഗേഡിനെയും വിദേശ ഭീകര സംഘടന (എഫ്ടിഒ) ആയി പ്രഖ്യാപിച്ച് അമേരിക്ക. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാനുമായി അടുത്തുകൊണ്ടിരിക്കുന്ന യുഎസ് പാക് സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ബലൂചിസ്ഥാന്‍ വിമോചന പോരാളികളുടെ സംഘടനയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. പാക് സൈനിക മേധാവി യുഎസില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് പ്രഖ്യാപനം വന്നത്.
'2019 മുതല്‍, മജീദ് ബ്രിഗേഡ് ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ നടത്തിയ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബിഎല്‍എ ഏറ്റെടുത്തിട്ടുണ്ട്' യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.
വര്‍ഷങ്ങളായി ബിഎല്‍എ യുഎസിന്റെ നിരീക്ഷണത്തിലാണ്. ചാവേര്‍ ബോംബാക്രമണങ്ങളും മജീദ് ബ്രിഗേഡ് നടത്തിയ ഉന്നത ആക്രമണങ്ങളും ഉള്‍പ്പെടെ നിരവധി ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഗ്രൂപ്പ് ഏറ്റെടുത്തു.
2024-ല്‍ കറാച്ചി വിമാനത്താവളത്തിനും ഗ്വാദര്‍ തുറമുഖ അതോറിറ്റി സമുച്ചയത്തിനും സമീപമുണ്ടായ ചാവേര്‍ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബിഎല്‍എ ഏറ്റെടുത്തിരുന്നു. 2025 മാര്‍ച്ചില്‍, ക്വറ്റയില്‍ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസ് ട്രെയിന്‍ ഹൈജാക്ക് ചെയ്തു. ഈ സംഭവത്തില്‍ 31 സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.
യുഎസും പാകിസ്ഥാനും ഭീകര സംഘടനയായി പ്രഖ്യാപിച്ച ബിഎല്‍എ, ധാതു സമ്പന്നമായ പ്രവിശ്യയ്ക്ക് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ പതിറ്റാണ്ടുകളായി കലാപം നടത്തിവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്