വാഷിംഗ്ടണ്‍: നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ടില്‍ (എന്‍ഡിഎഎ) ഒപ്പ് വച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയുമായുള്ള യുഎസ് സൈനിക ഇടപെടല്‍ വിപുലീകരിക്കുന്നതിനും ഇന്തോ-പസഫിക് നയത്തിന്റെ ഭാഗമായി ക്വാഡ് വഴി കൂടുതല്‍ സഹകരണം ഉറപ്പാക്കുന്നതിനും ക്ഷ്യയയമിട്ടുള്ളതാണ് പുതിയ ബില്ല്.
വിദേശ ഭീഷണികളില്‍ നിന്ന് മാതൃരാജ്യത്തെ സംരക്ഷിക്കുന്നതാണ് ബില്ലെന്ന് ട്രംപ് പറഞ്ഞു. 'എന്റെ ശക്തിയിലൂടെ സമാധാന അജണ്ട നടപ്പിലാക്കുന്നതിനും, ആഭ്യന്തര, വിദേശ ഭീഷണികളില്‍ നിന്ന് മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനും പ്രതിരോധ വ്യാവസായിക അടിത്തറ ശക്തിപ്പെടുത്തുന്നതിനും യുദ്ധ വകുപ്പിനെ പ്രാപ്തമാക്കുകയാണ്'' - ട്രംപ് വ്യക്തമാക്കി.
യുഎസ്എ, ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാന്‍ എന്നീ നാല് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു അനൗപചാരിക തന്ത്രപരമായ ഫോറമാണ് ക്വാഡ്. 2026 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബില്ലിലാണ് ട്രംപ് ഒപ്പ് വച്ചത്. ദേശിയ സുരക്ഷയ്ക്കായി 890 ബില്യണ്‍ ഡോളര്‍ ചെലവ് വരുന്ന നിയമമാണ് പാസായത്. സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖലയെ മുന്നോട്ട് നയിക്കുന്നതിനും ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ് ഉള്‍പ്പെടെ ഇന്ത്യയുമായുള്ള ഇടപെടല്‍ വിപുലീകരിക്കാനും എന്‍ഡിഎഎ ലക്ഷ്യമിടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
