ഡാളസ് : വേൾഡ് മലയാളീ കൗൺസിൽ നോർത്ത് ടെക്സാസ് പ്രൊവിൻസും, സണ്ണിവെയിൽ പ്രൊവിൻസും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം ഓഗസ്റ്റ് 23 ശനിയാഴ്ച ഡാലസിൽ നടക്കും. സെന്റ് ഇഗ്നേഷ്യസ് ചർച്ച് ദേവാലയ ഓഡിറ്റോറിയത്തിൽ (2707 Dove Creek Ln, Carrollton, TX 75006) രാവിലെ 9 മുതലാണ് ഓണാഘോഷ പരിപാടികൾ.
ഫാ. ജിമ്മി എടക്കളത്തൂർ കുര്യൻ (സെന്റ്. മറിയം ത്രേസ്യാ മിഷൻ നോർത്ത് ഡാളസ് ഡയറ്കടർ, സെന്റ്. അൽഫോൻസാ കൊപ്പേൽ അസി. വികാരി) മുഖ്യ അതിഥിയായി ഓണസന്ദേശം നൽകും. കേരളത്തിന്റെ കലാ സാംസ്കാരിക തനിമ വിളിച്ചോതുന്ന സംഗീത നൃത്ത കലാപരിപാടികൾ വേദിയിൽ അരങ്ങേറും. തുടർന്ന് ഏവർക്കും ഓണസദ്യ വിളമ്പും.
ജോൺസൺ തലച്ചെല്ലൂർ, സുകു വർഗീസ് , ആൻസി തലച്ചെല്ലൂർ, സ്മിത ജോസഫ്, സിറിൽ ചെറിയാൻ, സജി ജോസഫ്, മനു ഡാനി, സജോ തോമസ്, പ്രസാദ് വർഗീസ് തുടങ്ങി റീജണൽ, പ്രൊവിൻസ് തല ഭാരവാഹികളും സംഘടനാ അംഗങ്ങളും അഭ്യുദയകാംഷികളും പങ്കെടുക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഭാരവാഹികളുമായി ബന്ധപ്പെടുക.
മാർട്ടിൻ വിലങ്ങോലിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഫോമാ ഇടക്കാല ജനറൽബോഡി സൂം മീറ്റിങ് ഏപ്രിൽ 16-ാം തീയതി വ്യാഴാഴ്ച
ഹോർമുസ് കടലിടുക്കിലൂടെ അമേരിക്കൻ യുദ്ധക്കപ്പലുകൾ പ്രവേശിച്ചു; ഇറാനെ വെല്ലുവിളിച്ച് ഡോണാൾഡ് ട്രംപിന്റെ നീക്കം
ഇസ്രായേലിനേക്കാൾ കൂടുതൽ വിമാനങ്ങൾ തകരാൻ കാരണമെന്ത്? എയർ മാർഷൽ വിശദീകരിക്കുന്നു
ഇറാൻ യുദ്ധം അമേരിക്കക്കാരുടെ ഉറക്കം കെടുത്തുന്നു; ഇന്ധനവില വർദ്ധനവിൽ നട്ടംതിരിഞ്ഞ് ജനങ്ങൾ